Sports

ഇന്ത്യ-പാക് സംഘർഷം: ധരംശാലയിൽ കുടുങ്ങിയ ക്രിക്കറ്റ് താരങ്ങളെ ഡൽഹിയിൽ എത്തിച്ചത് പ്രത്യേക ട്രെയിനിൽ

ഇന്ത്യ-പാക് സംഘർഷത്തെ തുടർന്ന് ധരംശാലയിൽ കുടുങ്ങിയ ക്രിക്കറ്റ് താരങ്ങളെ ഡൽഹിയിൽ എത്തിച്ചത് പ്രത്യേക ട്രെയിനിൽ. പഞ്ചാബ് കിംഗ്‌സിന്റെയും ഡൽഹി ക്യാപിറ്റൽസിന്റെയും താരങ്ങൾ, സപ്പോർട്ട് സ്റ്റാഫ്, മാച്ച് ഒഫീഷ്യൽസ്, കമന്റേറ്റർമാർ, ബ്രോഡ്കാസ്റ്റ് ക്രൂ അംഗങ്ങൾ തുടങ്ങിയവരെ ധരംശാലയിൽ നിന്ന് വന്ദേഭാരത് എക്‌സ്പ്രസിലാണ് ഡൽഹിയിൽ എത്തിച്ചത്.

കഴിഞ്ഞ ദിവസം പഞ്ചാബ്-ഡൽഹി മത്സരം ധരംശാലയിൽ പാതിവഴിയിൽ ഉപേക്ഷിച്ചിരുന്നു. ജമ്മുവിലും പഞ്ചാബിലുമടക്കം പാക് ആക്രമണം നടക്കുകയും ബ്ലാക്ക് ഔട്ട് പ്രഖ്യാപിക്കുകയും ചെയ്തതോടെ സ്‌റ്റേഡിയത്തിലെ ഫ്‌ളെഡ് ലൈറ്റുകൾ ഓഫ് ചെയ്യേണ്ടി വന്നിരുന്നു. പിന്നാലെ മത്സരം ഉപേക്ഷിക്കുകയായിരുന്നു. പ്രദേശത്തെ വിമാനത്താവളങ്ങൾ താത്കാലികമായി അടച്ചിട്ട സാഹചര്യത്തിലാണ് താരങ്ങളുടെ മടങ്ങി വരവ് പ്രതിസന്ധിയിലായത്

ഈ സാഹചര്യത്തിലാണ് കേന്ദ്ര സർക്കാർ പ്രത്യേക ട്രെയിൻ അനുവദിച്ചത്. വേഗത്തിലുള്ള ഒഴിപ്പിക്കലിൽ എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കിയിരുന്നു.

See also  രഞ്ജി ട്രോഫി: കേരളത്തിന് 363 റണ്‍സ് വിജയ ലക്ഷ്യം

Related Articles

Back to top button