Kerala

നടൻ ജയറാമിനെ എസ് ഐ ടി സംഘം ചോദ്യം ചെയ്തു

ശബരിമല സ്വർണക്കൊള്ള കേസിൽ എസ്‌ഐടിയുടെ നിർണായക നീക്കം. നടൻ ജയറാമിനെ അന്വേഷണ സംഘം ചോദ്യം ചെയ്തു. ചെന്നൈയിലെ വീട്ടിൽ വെച്ചായിരുന്നു ചോദ്യം ചെയ്യൽ. ശബരിമലയിൽ വെച്ചാണ് ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ബന്ധം തുടങ്ങിയതെന്നും പോറ്റി നിരവധി തവണ പൂജകൾക്കായി വീട്ടിൽ എത്തിയതായും ജയറാം മൊഴി നൽകി

പോറ്റിയെ വിശ്വസിച്ചിരുന്നു. സാമ്പത്തിക ഇടപാടോ തട്ടിപ്പോ അറിയില്ല. കട്ടിളപ്പാളി സ്മാർട്ട് ക്രിയേഷനിൽ പൂജിച്ചപ്പോഴും പോറ്റി വിളിച്ചപ്പോൾ പങ്കെടുത്തിരുന്നു. വാതിൽപ്പാളികൾ കോട്ടയം ഇളംപ്പള്ളി ക്ഷേത്രത്തിലെത്തിച്ച് ഘോഷയാത്ര നടത്തിയപ്പോഴും പങ്കെടുത്തു

സാമ്പത്തിക ഇടപാടോ തട്ടിപ്പോ അറിയില്ലെന്നും ജയറാം പറഞ്ഞു. കേസിൽ ജയറാം സാക്ഷിയാകുമെന്നാണ് വിവരം. ഇന്നലെ രാത്രിയാണ് എസ്‌ഐടി സംഘം ജയറാമിനെ വീട്ടിലെച്ചി ചോദ്യം ചെയ്തത്.
 

See also  സോണിയ ഗാന്ധിയുടെ വീട് റെയ്ഡ് ചെയ്യണം, അവിടെ സ്വർണമുണ്ടെന്ന് മന്ത്രി വി ശിവൻകുട്ടി

Related Articles

Back to top button