Sports

ഐപിഎല്ലിലെ ആദ്യ ഫൈനലിസ്റ്റുകളെ ഇന്നറിയാം; പഞ്ചാബും ബംഗളൂരുവും നേർക്കുനേർ

ഐപിഎല്ലിലെ ആദ്യ ഫൈനലിസ്റ്റിനെ ഇന്ന് അറിയാം. ആദ്യ ക്വാളിഫയറിൽ ഇന്ന് പഞ്ചാബ് കിംഗ്‌സും റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരുവും ഏറ്റുമുട്ടും. വൈകിട്ട് 7.30ന് മൊഹാലിയിലാണ് മത്സരം. ഐപിഎല്ലിലെ ആദ്യ കിരീടം ലക്ഷ്യമിട്ടാണ് രണ്ട് ടീമുകളും ഇറങ്ങുന്നത്

പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനക്കാരാണ് പഞ്ചാബ്. ബംഗളൂരു രണ്ടാമതും. ജയിക്കുന്നവർ നേരിട്ട് ഫൈനലിൽ എത്തും. തോൽക്കുന്നവർക്ക് എലിമിനേറ്റർ മത്സരത്തിലെ വിജയികളുമായി ഏറ്റുമുട്ടി ഫൈനലിൽ എത്താൻ ഒരു അവസരം കൂടി ബാക്കിയുണ്ട്

ഗുജറാത്ത് ടൈറ്റൻസും മുംബൈ ഇന്ത്യൻസും തമ്മിലാണ് എലിമിനേറ്റർ മത്സരത്തിൽ ഏറ്റുമുട്ടുക. ലീഗ് റൗണ്ടിൽ രണ്ട് തവണ നേർക്കുനേർ വന്നപ്പോൾ ഇരു ടീമുകളും ഓരോ വിജയം നേടിയിരുന്നു. കോഹ്ലി, ഫിൽ സാൾട്ട് തുടങ്ങിയവരുടെ കരുത്തിലാണ് ബംഗളൂരുവിന്റെ പ്രതീക്ഷ. നായകൻ ശ്രേയസ് അയ്യർ, പ്രിയാൻഷ് ആര്യ, ശശാങ്ക് സിംഗ് എന്നിവരാണ് പഞ്ചാബ് പ്രതീക്ഷയർപ്പിക്കുന്നത്.

The post ഐപിഎല്ലിലെ ആദ്യ ഫൈനലിസ്റ്റുകളെ ഇന്നറിയാം; പഞ്ചാബും ബംഗളൂരുവും നേർക്കുനേർ appeared first on Metro Journal Online.

See also  അമേരിക്കൻ എംഎംഎ ലോകം കീഴടക്കാൻ ഒരു ബൾഗേറിയൻ കരുത്തൻ

Related Articles

Back to top button