Kerala

മട്ടാഞ്ചേരിയിൽ മൂന്നര വയസുകാരന് ക്രൂര മർദനം; പ്ലേ സ്കൂൾ അധ്യാപിക അറസ്റ്റിൽ

കൊച്ചി: മട്ടാഞ്ചേരിയിൽ മൂന്നര വയസുകാരന് ക്രൂര മർദനം. പ്ലേ സ്കൂൾ അധ്യാപിക കുട്ടിയുടെ മുതുകിൽ ചൂരൽ ഉപയോഗിച്ച് തല്ലി പരുക്കേൽപ്പിക്കുകയായിരുന്നു. രക്ഷിതാക്കളുടെ പരാതിയിൽ അധ്യാപികയെ പൊലീസ് അറസ്റ്റു ചെയ്തു.

കുട്ടി വീട്ടിലെത്തിയപ്പോഴാണ് തല്ലിയതിന്‍റെ പാടുകൾ രക്ഷിതാക്കൾ കണ്ടത്. തുടർന്ന് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആശുപത്രി അധികൃതരാണ് സംഭവം പൊലീസിനെ അറിയിച്ചത്. പിന്നാലെ മാതാപിതാക്കൾ പരാതി നൽകി.

See also  ഒരറിയിപ്പും ലഭിച്ചിട്ടില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍

Related Articles

Back to top button