Sports

കെഎൽ രാഹുലിന് സെഞ്ച്വറി, ഗില്ലിന് അർധസെഞ്ച്വറി; വിൻഡീസിനെതിരെ ഇന്ത്യക്ക് ലീഡ്

അഹമ്മദാബാദ് ടെസ്റ്റിൽ ഇന്ത്യക്ക് ഒന്നാമിന്നിംഗ്‌സ് ലീഡ്. രണ്ടാം ദിനം ബാറ്റിംഗ് തുടരുന്ന ഇന്ത്യ  3 വിക്കറ്റ് നഷ്ടത്തിൽ 218 റൺസ് എന്ന നിലയിലാണ്. ഇന്ത്യക്ക് നിലവിൽ 56 റൺസിന്റെ ലീഡുണ്ട്. സെഞ്ച്വറി നേടിയ കെഎൽ രാഹുലിന്റെയും അർധ സെഞ്ച്വറി നേടിയ ശുഭ്മാൻ ഗില്ലിന്റെയും പ്രകടനമാണ് ഇന്ത്യയെ ലീഡിലേക്ക് എത്തിച്ചത്

121ന് 2 വിക്കറ്റ് എന്ന നിലയിലാണ് ഇന്ത്യ രണ്ടാം ദിനം ബാറ്റിംഗ് പുനരാരംഭിച്ചത്. സ്‌കോർ 188ൽ നിൽക്കെ 50 റൺസെടുത്ത ഗിൽ പുറത്തായി. റോസ്റ്റൺ ചേസിന്റെ പന്തിൽ ഗ്രീവ്‌സിന് ക്യാച്ച് നൽകിയാണ് ഗിൽ മടങ്ങിയത്. 

മത്സരം ലഞ്ചിന് പിരിയുമ്പോൾ ഇന്ത്യ 3ന് 218 റൺസ് എന്ന നിലയിലാണ്. 100 റൺസുമായി കെ എൽ രാഹുലും 14 റൺസുമായി ധ്രുവ് ജുറേലുമാണ് ക്രീസിൽ. വിൻഡീസിനായി റോസ്റ്റൺ ചേസ് രണ്ടും ജെയ്ഡൻ സീൽസ് ഒരു വിക്കറ്റുമെടുത്തു
 

See also  സഞ്ജുവിന്റെ ശസ്ത്രക്രിയ കഴിഞ്ഞു: ഒരു മാസത്തെ വിശ്രമം, തിരിച്ചുവരവ്‌ അടുത്ത മാസം ഐപിഎല്ലിൽ,

Related Articles

Back to top button