Sports
ജയ്‌സ്വാളിന് റൺ ഔട്ടിന്റെ നിർഭാഗ്യം, 175ന് പുറത്ത്; സ്‌കോർ 400 കടത്തി ഇന്ത്യ

ഡൽഹി ടെസ്റ്റിൽ ഇന്ത്യ കൂറ്റൻ സ്‌കോറിലേക്ക്. നിലവിൽ ഇന്ത്യ 3 വിക്കറ്റ് നഷ്ടത്തിൽ 411 റൺസ് എന്ന നിലയിലാണ്. ഇരട്ട സെഞ്ച്വറി പ്രതീക്ഷിച്ച് ഇന്നലെ ക്രീസിൽ തുടർന്ന യശസ്വി ജയ്‌സ്വാളാണ് ഇന്ന് പുറത്തായത്. സ്‌കോർ 325ൽ നിൽക്കെ 175 റൺസെടുത്ത ജയ്‌സ്വാൾ റൺ ഔട്ടാകുകയായിരുന്നു. 258 പന്തിൽ 22 ഫോർ സഹിതമാണ് ജയ്‌സ്വാൾ 175 റൺസ് എടുത്തത്
67 റൺസുമായി ശുഭ്മാൻ ഗില്ലും 43 റൺസുമായി നിതീഷ് കുമാർ റെഡ്ഡിയുമാണ് ക്രീസിൽ. 51 പന്തിൽ രണ്ട് സിക്‌സും നാല് ഫോറും സഹിതമാണ് നിതീഷ് കുമാർ 43 റൺസെടുത്തത്.
318ന് രണ്ട് വിക്കറ്റ് എന്ന നിലയിലാണ് ഇന്ത്യ ഇന്ന് ബാറ്റിംഗ് പുനരാരംഭിച്ചത്. ഇന്നലെ 38 റൺസെടുത്ത കെഎൽ രാഹുലിന്റെയും 87 റൺസെടുത്ത സായ് സുദർശന്റെയും വിക്കറ്റുകളാണ് ഇന്നലെ നഷ്ടമായത്.