Sports

സൗരവ് ഗാംഗുലിയെ പിന്നിലാക്കി രോഹിത്; ഏകദിന റൺവേട്ടയിൽ ഇന്ത്യൻ താരങ്ങളിൽ മൂന്നാമൻ

ഏകദിന റൺവേട്ടയിൽ ഇന്ത്യൻ താരങ്ങളിൽ മൂന്നാമനായി രോഹിത് ശർമ. സൗരവ് ഗാംഗുലിയെ നാലാമനാക്കിയാണ് രോഹിതിന്റെ കുതിപ്പ്. ഏകദിനങ്ങളിൽ 11,221 റൺസ് നേടിയ ഗാംഗുലിയെ മറികടക്കാൻ അഡ്‌ലെയ്ഡ് ഏകദിനത്തിൽ 46 റൺസായിരുന്നു രോഹിതിന് വേണ്ടിയിരുന്നത്. 21ാം ഓവറിലെ അഞ്ചാം പന്തിൽ ബൗണ്ടറി കടത്തി രോഹിത് ഗാംഗുലിയെ പിന്നിലാക്കി

ഗാംഗുലി 308 മത്സരങ്ങളിൽ 297 ഇന്നിംഗ്‌സുകളിൽ നിന്നാണ് 11,221 റൺസ് നേടിയത്. രോഹിത് 275 മത്സരങ്ങളിൽ നിന്നാണ് ഈ റെക്കോർഡ് മറികടന്നത്. ഏകദിന റൺവേട്ടയിൽ 463 മത്സരങ്ങളിൽ നിന്ന് 18,426 റൺസ് എടുത്ത സച്ചിൻ തെൻഡുൽക്കറാണ് ലോകത്തും ഇന്ത്യൻ താരങ്ങളിലും മുന്നിട്ട് നിൽക്കുന്നത്. 304 മത്സരങ്ങളിൽ നിന്ന് 14,181 റൺസ് നേടിയ കോഹ്ലി രണ്ടാം സ്ഥാനത്തുണ്ട്

ഇന്ത്യക്കായി ഏകദിനങ്ങളിൽ ഓപണർ എന്ന നിലയിൽ കൂടുതൽ റൺസെടുത്ത താരവും രോഹിത് ശർമയാണ്. ഗാംഗുലിയെ തന്നെയാണ് രോഹിത് മറികടന്നത്. ഓപണറായി 9146 റൺസാണ് ഗാംഗുലി നേടിയിരുന്നത്. അഡ്‌ലെയ്ഡ് ഏകദിനത്തിൽ 73 റൺസാണ് രോഹിത് നേടിയത്.
 

See also  കോലി ഇന്ത്യ വിട്ട് ലണ്ടനിലേക്ക് ചേക്കേറും; വെളിപ്പെടുത്തലുമായി മുന്‍ കോച്ച്

Related Articles

Back to top button