എന്റെ ഭാവി തീരുമാനിക്കേണ്ടത് ബിസിസിഐ; ചാമ്പ്യൻസ് ട്രോഫി ജയിപ്പിച്ചില്ലേയെന്ന് ഗംഭീർ

ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരയിലെ സമ്പൂർണ തോൽവിക്ക് പിന്നാലെ പ്രതികരിച്ച് ഇന്ത്യൻ ടീം പരിശീലകൻ ഗൗതം ഗംഭീർ. താനുൾപ്പെടെ എല്ലാവർക്കും തോൽവിയിൽ ഉത്തരവാദിത്തമുണ്ട്. ഞങ്ങൾ നന്നായി കളിക്കണമായിരുന്നു. ഒന്നിന് 95 എന്ന നിലയിൽ നിന്ന് 7ന് 122 എന്ന നിലയിലേക്ക് വീഴുന്നത് ഒരിക്കും സ്വീകാര്യമല്ല
ഒരു താരത്തെ മാത്രമായി ഇക്കാര്യത്തിൽ കുറ്റപ്പെടുത്തുന്നത് ശരിയല്ല. ഞാനൊരിക്കലും ഒരു വ്യക്തിയെ മാത്രം കുറ്റപ്പെടുത്തില്ല. പരിശീലകനെന്ന നിലയിൽ തന്റെ ഭാവി തീരുമാനിക്കേണ്ടത് ബിസിസിഐ ആണ്. പക്ഷേ ചാമ്പ്യൻസ് ട്രോഫിയിലും ഏഷ്യാ കപ്പിലും ഇംഗ്ലണ്ടിലും അനുകൂലമായ ഫലം കൊണ്ടുവന്നതും ഞാൻ തന്നെയാണ്.
ഇന്ത്യൻ ക്രിക്കറ്റാണ് പ്രധാനം. ടെസ്റ്റ് ക്രിക്കറ്റാണ് പ്രധാനമെങ്കിൽ അതിന് അനുസരിച്ചുള്ള പരിഗണന നമ്മൾ കൊടുക്കേണ്ടി വരും. തോൽവിയിൽ ഒരു താരത്തെയോ കുറ്റംപറയാനാകില്ലെന്നും ഗംഭീർ പറഞ്ഞു. ഗുവാഹത്തി ടെസ്റ്റിൽ 408 റൺസിനാണ് ഇന്ത്യ പരാജയപ്പെട്ടത്. കൊൽക്കത്ത ടെസ്റ്റിൽ 30 റൺസിനും ഇന്ത്യ തോറ്റിരുന്നു.



