Sports

ചർച്ച വിജയകരം; ടി20 ലോകകപ്പിൽ ഇന്ത്യ-പാക്കിസ്ഥാൻ മത്സരം നടക്കും

ട്വന്റി 20 ലോകകപ്പിൽ ഇന്ത്യ-പാകിസ്ഥാൻ മത്സരം നടക്കും. പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡുമായി നടത്തിയ ചർച്ച വിജയം കണ്ടെന്ന് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ അറിയിച്ചു. ബംഗ്ലാദേശിൽ ലോകകപ്പിന് ഏർപ്പെടുത്തിയിരുന്ന പ്രദർശന വിലക്കും നീങ്ങും. ആരാധകർക്ക് ലോകകപ്പ് കാണുന്നതിന് ആവശ്യമായ സൗകര്യം ഒരുക്കുമെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് ഉറപ്പ് നൽകി. ഇന്ത്യ- പാക് മത്സരം ഞായറാഴ്ച നടക്കും.

ട്വന്റി 20 ലോകകപ്പിന്റെ നല്ല നടത്തിപ്പിന് സഹകരിക്കാമെന്ന് ഉറപ്പ് ലഭിച്ചതായി ഐസിസി വ്യക്തമാക്കി. പാകിസ്ഥാനും ബംഗ്ലാദേശും ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഇക്കാര്യത്തിൽ ഉറപ്പ് നൽകി. അതേസമയം ലോകകപ്പിൽ ഇന്ത്യയിൽ കളിക്കല്ലെന്ന ബംഗ്ലാദേശിന്റെ നിലപാടിൽ അച്ചടക്ക നടപടി ഉണ്ടാവില്ലെന്ന് ഐസിസി അറിയിച്ചു. സാമ്പത്തിക ഉപരോധങ്ങളും ഏർപ്പെടുത്തില്ല. 

2028നും 2031നും ഇടയിലുള്ള ഒരു ഐസിസി ടൂർണമെന്റിന്റെ വേദി ബംഗ്ലാദേശിന് അനുവദിക്കുകയും ചെയ്യും. ലാഹോറിൽ ചേർന്ന് യോഗത്തിന് പിന്നാലെയാണ് ഐസിസിയുടെ പ്രഖ്യാപനം. അതേസമയം ഇന്ത്യ, പാക്കിസ്ഥാൻ, ബംഗ്ലാദേശ് ത്രിരാഷ്ട്ര പരമ്പര വേണമെന്ന ഉപാധി ഐസിസി തള്ളി. 

See also  കിരീടവുമായി കോഹ്ലിയും സംഘവും ബംഗളൂരുവിൽ; വിക്ടറി പരേഡിനൊരുങ്ങി നഗരം

Related Articles

Back to top button