Sports

രാജസ്ഥാൻ റോയൽസിന്റെ വിൽപ്പനയിലൂടെ കോളടിച്ചത് ഷെയ്ൻ വോണിന്റെ കുടുംബത്തിന്; ലഭിക്കുക 450 കോടി രൂപ

ഐപിഎൽ ടീമായ രാജസ്ഥാൻ റോയൽസിന്റെ വിൽപ്പനയിലൂടെ കോളടിച്ചത് ഇതിഹാസ ക്രിക്കറ്റ് താരം ഷെയ്ൻ വോണിന്റെ കുടുംബത്തിന്. യുഎസ് ആസ്ഥാനമായ കൽ സോമാനി കമ്പനിയുടെ നേതൃത്വത്തിലുള്ള കൺസോർഷ്യം ഏകദേശം 15,290 കോടി രൂപക്കാണ് രാജസ്ഥാൻ റോയൽസിനെ ഏറ്റെടുക്കുന്നത്. റോയൽസിനെ വിറ്റ വകയിൽ വോണിന്റെ കുടുംബത്തിന് ലഭിക്കാൻ പോകുന്നത് 450 കോടി രൂപയാണ്

ഐപിഎല്ലിന്റെ ആദ്യ സീസണിൽ ഷെയ്ൻ വോൺ തന്റെ കരാറിൽ ഒരു പ്രത്യേക നിബന്ധന ഉൾപ്പെടുത്തിയിരുന്നു. ഫ്രാഞ്ചൈസിയുടെ 0.75 ശതമാനം ഉടമസ്ഥാവകാശം കൂടി കരാറിൽ ഉൾപ്പെടുത്തിയിരുന്നു. ടീമിന്റെ ഭാഗമായ ഓരോ വർഷവും ഇത്രയും ഓഹരിവിഹിതം വോണിന് ലഭിച്ചുപോന്നു

വോൺ രാജസ്ഥാൻ റോയൽസിനായി ആകെ നാല് സീസണുകൾ കളിച്ചു. അതുവഴി അദ്ദേഹത്തിന്റെ ഓഹരി വിഹിതം മൂന്ന് ശതമാനമായി ഉയർന്നു. ഇപ്പോൾ 15,290 കോടി രൂപക്ക് ടീമിന്റെ വിൽപ്പന നടന്നതോടെ വോണിന്റെ പക്കലുള്ള മൂന്ന് ശതമാനത്തിനാണ് ഈ 450 കോടി രൂപ ലഭിക്കുന്നത്. വോണിന്റെ കുടുംബത്തിന് 2026ലെ ഐപിഎൽ സീസൺ പൂർത്തിയാകുന്നതോടെ ഈ ഓഹരികൾ വിൽക്കാനും പണം കൈപ്പറ്റാനും സാധിക്കും. 2022ലാണ് ഷെയ്ൻ വോൺ അന്തരിച്ചത്.
 

See also  ഫിഫ ലോകകപ്പ് 2026; ഗ്രൂപ്പ് ഘട്ടത്തിൽ തീപാറുന്ന10 വമ്പൻ പോരാട്ടങ്ങൾ

Related Articles

Back to top button