Sports

ഓസ്‌ട്രേലിയയെ 23 റൺസിന് തകർത്ത് സിംബാബ്‌വെ

ടി20 ലോകകപ്പിൽ വൻ അട്ടിമറി. ഓസ്‌ട്രേലിയയെ 23 റൺസിന് സിംബാബ്‌വെ തകർത്തു. ഗ്രൂപ്പ് ബിയിലെ പോരാട്ടത്തിലാണ് സിംബാബ് വെയുടെ തകർപ്പൻ ജയം. 170 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഓസ്‌ട്രേലിയ 19.3 ഓവറിൽ 146 റൺസിന് ഓൾ ഔട്ടാകുകയായിരുന്നു

44 പന്തിൽ 65 റൺസെടുത്ത മാറ്റ് റെൻഷോയും 32 പന്തിൽ 31 റൺസെടുത്ത മാക്‌സ് വെല്ലും മാത്രമാണ് ഓസീസ് നിരയിൽ പൊരുതിയത്. 17 റൺസെടുത്ത ട്രാവിസ് ഹെഡാണ് ഓസീസ് നിരയിൽ രണ്ടക്കം കടന്ന മറ്റൊരാൾ. കാമറൂൺ ഗ്രീൻ, ടിം ഡേവിഡ്, മാത്യൂ കൂനിമൻ എന്നിവർ പൂജ്യത്തിന് വീണു. 

സിംബാബ്‌വെക്ക് വേണ്ടി ബ്ലെസിംഗ് മുസറബാനി നാല് വിക്കറ്റ് വീഴ്ത്തിയ്‌പോൾ ബ്രാഡ് എവൻസ് 3 വിക്കറ്റെടുത്തു. വെല്ലിംഗ്ടൺ മസ്‌കഡ്‌സ, റയാൻ ബേൾ എന്നിവർ ഓരോ വിക്കറ്റ് സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത സിംബാബ് വെക്ക് വേണ്ടി ബ്രയാൻ ബെന്നറ്റ് 64 റൺസെടുത്തു. മറുമനി 35 റൺസും റയാൻ ബേൾ 35 റൺസുമെടുത്തു
 

See also  പുതിയ അവകാശികളെ തേടി കിരീടം; ഐപിഎൽ കലാശപ്പോരിൽ ബംഗളൂരു-പഞ്ചാബ് പോരാട്ടം

Related Articles

Back to top button