Sports

ട്രോൾ പൂരത്തിനിടയിലും പ്രവചനം നിർത്താതെ മുഹമ്മദ് ആമിർ; ഇന്ത്യ ഫൈനലിൽ എത്തില്ലെന്ന് പുതിയ പ്രവചനം

ടി20 ലോകകപ്പിലെ രണ്ടാം സെമിയിൽ ഇന്ത്യ ഇംഗ്ലണ്ടിനെതിരെ പരാജയപ്പെടുമെന്ന പ്രവചനവുമായി മുൻപാക് താരം മുഹമ്മദ് ആമിർ. നേരത്തെ ഇന്ത്യ സെമിയിൽ കടക്കില്ലെന്നും ആമിർ പ്രവചിച്ചിരുന്നു. എന്നാൽ വെസ്റ്റ് ഇൻഡീസിനെ പരാജയപ്പെടുത്തി ഇന്ത്യ സെമിയിൽ കടന്നതിന് പിന്നാലെ ആമിർ ട്രോളുകൾക്ക് വിധേയനായിരുന്നു

സെമിയിൽ ഇംഗ്ലണ്ടിനാണ് കൂടുതൽ സാധ്യത. ഇന്ത്യ ഒന്നുരണ്ട് കളിക്കാരെ മാത്രം ആശ്രയിക്കുന്നു. ബാറ്റിംഗിൽ ഭൂരിഭാഗം പേരും ഫോമിൽ അല്ല. ഇപ്പോൾ ഒന്ന് രണ്ട് കളിക്കാർ മാത്രമാണ് ടീമിനെ താങ്ങി നിർത്തുന്നത്. അതിനാൽ തന്നെ ഇംഗ്ലണ്ടിനാണ് സെമിയിൽ സാധ്യതയെന്ന് ആമിർ പറഞ്ഞു

ഇന്ത്യയെ തോൽപ്പിച്ച് ഇംഗ്ലണ്ട് ഫൈനലിൽ പ്രവേശിക്കുമെന്ന് മുൻ പാക് താരം കൂടിയായ റാഷിദ് ലത്തീഫും പറഞ്ഞു. ഇംഗ്ലണ്ട് വളരെ ബുദ്ധിമുട്ടുണ്ടായ സാഹചര്യങ്ങളൊക്കെ തരണം ചെയ്താണ് വരുന്നത്. അവരുടെ മധ്യനിര ശക്തമാണ്. ഇംഗ്ലണ്ടിന്റെ ഒരു കളിക്കാരൻ മാത്രം വിചാരിച്ചാൽ ഇന്ത്യയെ തോൽപ്പിക്കാമെന്നും ലത്തീഫ് പറഞ്ഞു
 

See also  അന്ന് ദേഷ്യത്തിൽ കളിക്കളത്തിലേക്കിറങ്ങിയത് വലിയ തെറ്റായിപ്പോയി; തുറന്നുപറഞ്ഞ് ധോണി

Related Articles

Back to top button