Kerala

സംസ്ഥാനത്ത് കനത്ത മഴക്കെടുതി: 8 മരണം, 8 പേരെ കാണാതായി; 13 പേർക്ക് പരിക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന ശക്തമായ മഴയിലും വെള്ളപ്പൊക്കത്തിലും ഉരുൾപൊട്ടലിലും വ്യാപക നാശനഷ്ടം. മഴക്കെടുതികളിൽപെട്ട് സംസ്ഥാനത്തൊട്ടാകെ ഇതുവരെ 8 പേർ മരണപ്പെടുകയും 8 പേരെ കാണാതാവുകയും ചെയ്തതായി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. പരിക്കേറ്റ 13 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.

​കനത്ത കാറ്റിലും മഴയിലും 27 വീടുകൾ പൂർണ്ണമായും 196 വീടുകൾ ഭാഗികമായും തകർന്നു. ദുരിതബാധിത പ്രദേശങ്ങളിൽ നിന്ന് ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കുന്നത് തുടരുകയാണ്. നിലവിൽ വിവിധ ജില്ലകളിലായി തുറന്ന 209 ദുരിതാശ്വാസ ക്യാമ്പുകളിലായി 5,792 പേരാണ് കഴിയുന്നത്. റവന്യൂ, ദുരന്തനിവാരണ സേനകളുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനവും ദുരിതാശ്വാസ വിതരണവും ഊർജ്ജിതമായി പുരോഗമിക്കുന്നു.

​പല ജില്ലകളിലും നദികളിൽ ജലനിരപ്പ് ഉയർന്നിരിക്കുകയാണ്. മലയോര മേഖലകളിലും തീരദേശത്തും ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. 

See also  മുണ്ടക്കൈ, ചൂരൽമല ദുരന്തം: ദുരിതാശ്വാസ നിധിയിലേക്ക് 682 കോടി ലഭിച്ചെന്ന് സർക്കാർ സത്യവാങ്മൂലം

Related Articles

Back to top button