Kerala

രക്ഷിതാക്കൾ മൊബൈൽ ഉപയോഗം വിലക്കി; 13കാരി ജീവനൊടുക്കി

കൊച്ചി: മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് മാതാപിതാക്കൾ വിലക്കിയതോടെ 13 വയസുകാരി ആത്മഹത്യ ചെയ്തു. എറണാകുളം ജില്ലയിലെ ചാലക്കയിലാണ് സംഭവം.

വിജേഷിന്‍റെ മകളായ പാർവതിയാണ് ജീവനൊടുക്കിയത്. വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയ പെൺകുട്ടിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിൽ നിന്ന് പെൺകുട്ടിയെ വീട്ടുകാർ വിലക്കിയിരുന്നു. ഇതിനു പിന്നാലെ കിടപ്പുമുറിയിലേക്ക് പോയ പെൺകുട്ടിയെ പിന്നീട് തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ ചെങ്ങമനാട് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

See also  കാസർഗോഡ് പോളിങ് ബൂത്തിൽ ക്യാമറയുള്ള കണ്ണട ധരിച്ചെത്തിയ യുഡിഎഫ് ചീഫ് ഇലക്ഷൻ ഏജന്‍റിനെതിരേ നടപടി; കണ്ണട പിടിച്ചെടുത്തു

Related Articles

Back to top button