Kerala

കരമന കൂടത്തിൽ കൊലപാതകം; വിദേശത്തുള്ള പ്രതി സാജുവിനെ നാട്ടിലെത്തിക്കാൻ നീക്കം

തിരുവനന്തപുരം: കരമന കൂടത്തിൽ കൊലപാതക കേസിൽ വിദേശത്തുള്ള പ്രതിയെ നാട്ടിലെത്തിക്കാൻ ഇന്റർപോളിനെ സമീപിക്കാൻ പൊലീസ്. വിദേശത്തുള്ള പ്രതി സാജുവിനെ നാട്ടിലെത്തിക്കാനാണ് നീക്കം. അന്വേഷണ സംഘത്തിന്റെ നീക്കം ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചതിന് പിന്നാലെ. ഇന്റർപോൾ ലൈസൺ ഓഫീസർ അജിതാ ബീഗം സിബിഐയ്ക്ക് ഇതുമായി ബന്ധപ്പെട്ട കത്ത് നൽകും. ഇയാൾ കൊലപാതകം നടത്താൻ പ്രതിയെ സഹായിച്ചുവെന്നാണ് കണ്ടെത്തൽ.

കോടികളുടെ സ്വത്തുമായി ബന്ധപ്പെട്ട ദുരൂഹതകളും കൂടത്തിൽ തറവാട്ടിലെ മരണങ്ങളും കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. കാര്യസ്ഥൻ രവീന്ദ്രൻ നായരെ നേരത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു.

5 വർഷത്തിനിടെ ഒരു തറവാട്ടിൽ ഏഴുപേരുടെ മരണങ്ങൾ. മരണങ്ങളെല്ലാം ദുരൂഹ സാഹചര്യത്തിൽ.ഏറ്റവും ഒടുവിലായി മരിച്ച തറവാട്ടിലെ അവസാനകണ്ണി ജയമാധവൻ നായരുടെ മരണമാണ് ഒടുവിൽ കൊലപാതകം എന്ന് തെളിഞ്ഞത്.

കോടതി ജീവനക്കാരനായിരുന്ന രവീന്ദ്രൻ അതിവിദഗ്ധമായാണ് കൊലപാതകം നടത്തിയതെന്നാണ് ക്രൈംബ്രാഞ്ചിന്റെ വിലയിരുത്തൽ. ബ്രൈൻ മാപ്പിങ് അടക്കമുള്ള ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് രവീന്ദ്രൻ നായരെ അറസ്റ്റ് ചെയ്തിരുന്നത്.

See also  സ്‌കൂളിലേക്കുള്ള യാത്രക്കിടെ 9ാം ക്ലാസ് വിദ്യാർഥിനിയെ കടന്നുപിടിച്ചു; കെഎസ്ആർടിസി കണ്ടക്ടർക്ക് 5 വർഷം തടവ്

Related Articles

Back to top button