Kerala

കോഴിക്കോട് മാങ്കാവ് കെട്ടിടത്തിന് തീപിടിച്ച് ഒരു മരണം; മരിച്ചത് കെട്ടിട ഉടമസ്ഥന്റെ സുഹൃത്ത്

കോഴിക്കോട് മാങ്കാവ് ആഴ്ചവട്ടത്ത് കെട്ടിടത്തിന് തീപിടിച്ച് ഒരാൾ മരിച്ചു. കെട്ടിട ഉടമസ്ഥന്റെ സുഹൃത്തിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കെട്ടിട ഉടമസ്ഥൻ ഡൽഹിയിലാണ്. 

കല്ലായി സ്വദേശിയാണ് മരിച്ചത്. രണ്ട് നിലകളുള്ള കെട്ടിടത്തിന്റെ താഴത്തെ നിലയിലുള്ള ഒറ്റ മുറിയിലാണ് തീപിടിത്തമുണ്ടായത്. മുകൾ നിലയിൽ ട്യൂഷൻ സെന്ററാണ്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. 

പുലർച്ചെ ആറരയോടെയാണ് കെട്ടിടത്തിൽ നിന്നും പുക ഉയരുന്നത് നാട്ടുകാർ കണ്ടത്. വിവരം അറിഞ്ഞയുടനെ ഫയർഫോഴ്‌സും പോലീസും സ്ഥലത്തെത്തി. പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു അന്വേഷണം ആരംഭിച്ചു
 

See also  ഷവർമയെ ചൊല്ലി തർക്കം; കൊല്ലത്ത് ജീവനക്കാരനെ കുത്തി പരുക്കേൽപ്പിച്ചു: ഹോട്ടലുടമയായ സ്ത്രീയ്ക്ക് മർദനം

Related Articles

Back to top button