Sports

ചരിത്രം കുറിക്കുമോ വൈഭവ്; ഐപിഎൽ താരലേലത്തിന് 13 വയസുകാരനും, 30 ലക്ഷം അടിസ്ഥാനവില

ഐപിഎൽ താരലേലത്തിൽ പങ്കെടുക്കാൻ 13കാരനും. ഈ മാസം 23നും 24നും സൗദി ജിദ്ദയിൽ നടക്കുന്ന ഐപിഎൽ ലേലത്തിൽ പങ്കെടുക്കാനായി ബിഹാറിൽ നിന്നുള്ള 13കാരൻ വൈഭവ് സൂര്യവംശിയാണ് ലേലത്തിനായി പേര് രജിസ്റ്റർ ചെയ്തിട്ടുള്ളത്. 574 താരങ്ങളുടെ അന്തിമ പട്ടികയിലാണ് വൈഭവും ഇടം നേടിയത്

30 ലക്ഷം രൂപയാണ് വൈഭവിന്റെ അടിസ്ഥാനവില. 2011 മാർച്ച് 27ന് ജനിച്ച വൈഭവ് ഈ ജനുവരിയിൽ തന്റെ 12ാം വയസ്സിലാണ് ബിഹാറിനായി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ അരങ്ങേറിയത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 1986ന് ശേഷം കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡും വൈഭവ് സ്വന്തമാക്കിയിരുന്നു

ഇത്തവണ ഐപിഎൽ ലേലത്തിൽ ഏതെങ്കിലും ടീമിലെത്തിയാൽ ഐപിഎല്ലിലെ ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡും ഈ 13കാരൻ സ്വന്തമാക്കും. ഇടം കൈയൻ ബാറ്ററാണ് വൈഭവ്.

സെപ്റ്റംബറിൽ ഓസ്‌ട്രേലിയക്കെതിരായ അണ്ടർ 19 യൂത്ത് ടെസ്റ്റിൽ ഇന്ത്യക്കായി 62 പന്തിൽ 104 റൺസടിച്ചതോടെയാണ് വൈഭവ് ശ്രദ്ധിക്കപ്പെടുന്നത്. വരാനിരിക്കുന്ന അണ്ടർ 19 ഏഷ്യ കപ്പിനുള്ള ഇന്ത്യൻ ടീമിലും വൈഭവിന് ഇടം നേടാനായി.

See also  വിജയ് ഹസാരെ ട്രോഫി കര്‍ണാടകക്ക് - Metro Journal Online

Related Articles

Back to top button