Sports

ഒരു പന്ത് ബാക്കി നിൽക്കെ വിജയലക്ഷ്യം കടന്ന് മഹാരാഷ്ട്ര; എസ്എംഎ ട്രോഫിയിൽ കേരളത്തിന് തോൽവി

സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലെ രണ്ടാം മത്സരത്തിൽ മഹാരാഷ്ട്രക്കെതിരെ കേരളത്തിന് തോൽവി. ഹൈദരാബാദ് രാജീവ് ഗാന്ധി സ്‌റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ നാല് വിക്കറ്റിനാണ് കേരളം പരാജയപ്പെടുത്തിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത കേരളം 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 187 റൺസാണ് എടുത്തത്. മറുപടി ബാറ്റിംഗിൽ ഒരു പന്ത് ബാക്കി നിൽക്കെ ആറ് വിക്കറ്റ് നഷ്ടത്തിൽ മഹാരാഷ്ട്ര ലക്ഷ്യത്തിലെത്തി

ഒരു ഘട്ടത്തിൽ കേരളത്തിന് വിജയപ്രതീക്ഷ ഉണ്ടായിരുന്നുവെങ്കിലും ദിവ്യാംഗ് ഹിഗനേക്കറുടെ വെടിക്കെട്ട് ബാറ്റിംഗാണ് മഹാരാഷ്ട്രയെ തുണച്ചത്. 18 പന്തിൽ രണ്ട് സിക്‌സും അഞ്ച് ഫോറും സഹിതം 43 റൺസുമായി ഹിഗനേക്കർ പുറത്താകാതെ നിന്നു. രാഹുൽ ത്രിപാഠി 44 റൺസും അസിം കാസി 32 റൺസുമെടുത്തു. അർഷിൻ കുൽക്കർണി 24 റൺസെടുത്തു

കേരളത്തിനായി എംഡി നിധീഷ്, സിജോമോൻ ജോസഫ് എന്നിവർ രണ്ട് വീതം വിക്കറ്റും വിനോദ് കുമാർ, അബ്ദുൽ ബാസിത് എന്നിവർ ഓരോ വിക്കറ്റും നേടി. ആദ്യം ബാറ്റ് ചെയ്ത കേരളത്തിനായി രോഹൻ കുന്നുമ്മൽ 45 റൺസെടുത്തു. മുഹമ്മദ് അസ്ഹറുദ്ദീൻ, സച്ചിൻ ബേബി എന്നിവർ 40 വീതം റൺസ് സ്വന്തമാക്കി. ക്യാപ്റ്റൻ സഞ്ജു സാംസൺ 19 റൺസും അബ്ദുൽ ബാസിത് 24 റൺസുമെടുത്തു.

The post ഒരു പന്ത് ബാക്കി നിൽക്കെ വിജയലക്ഷ്യം കടന്ന് മഹാരാഷ്ട്ര; എസ്എംഎ ട്രോഫിയിൽ കേരളത്തിന് തോൽവി appeared first on Metro Journal Online.

See also  ബുമ്രയെ കയറി ചൊറിഞ്ഞ് ഓസ്‌ട്രേലിയയുടെ പയ്യൻ; തൊട്ടടുത്ത പന്തിൽ ഖവാജ ഔട്ട്, കട്ട മാസ്

Related Articles

Back to top button