Kerala

ആഞ്ഞടിച്ച് അന്‍വര്‍; പിണറായി ആര്‍ എസ് എസിന് വേണ്ടി വീട്ടുവേല ചെയ്യുന്നു

നിലമ്പൂര്‍: പിണറായി വിജയനെതിരെ ആഞ്ഞടിച്ച് വീണ്ടും പി വി അന്‍വര്‍ എം എല്‍ എ. സി പി എമ്മിന്റെ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച് എം എല്‍ എയായ ശേഷം ആഭ്യന്തര വകുപ്പിനെതിരെയും പോലീസ് സേനയിലെ ആര്‍ എസ് എസ് സ്വാധീനത്തിനെതിരെയും ശക്തമായ നിലപാട് സ്വീകരിച്ച അന്‍വര്‍ പിണറായിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് നടത്തിയത്.

താന്‍ എതിര്‍ക്കുന്നത് സി പി എമ്മിനെയല്ലെന്നും പിണറായിസത്തെയാണെന്നും മുഖ്യമന്ത്രി ആര്‍ എസ് എസിന് വേണ്ടി വീട്ടുവേല ചെയ്യുകയാണെന്നും വ്യക്തമാക്കി. സി പി എം നേതാവ് എ സി മൊയ്തീന്‍ തനിക്കെതിരെ നല്‍കിയ പരാതിയെ കുറിച്ച് ്പ്രതികരിക്കുകയായിരുന്നു അദ്ദേഹം. താന്‍ ഏത് സമയവും അറസ്റ്റ് ചെയ്യപ്പെട്ടേക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.

സൂധീര്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാണെന്നും മൊയ്തീന്റെ പരാതി അടിസ്ഥാനരഹിതമാണെന്നും അന്‍വര്‍ പറഞ്ഞു. താന്‍ എതിര്‍ക്കുന്നത് സിപിഎമ്മിനെ അല്ലെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.

എസി മൊയ്തീന്‍ മറുപടി പറയേണ്ടത് കരുവന്നൂരിലെ നിക്ഷേപകരോടാണ്. സിപിഎമ്മിനെതിരെ പ്രതികരിച്ചാല്‍ മത വര്‍ഗീയ വാദിയാക്കുമെന്നും അന്‍വര്‍ അഭിപ്രായപ്പെട്ടു.

മൊയ്തീന്റെ പരാതിയുടെ അടിസ്ഥാനമെന്താണ്? സിപിഎമ്മിന്റെ ഭരണമാണ് 1000 വീട് കൊടുക്കാന്‍ ഇടയാക്കിയത്. ചേലക്കരയിലെ ജനങ്ങള്‍ ദുരിതത്തിലാണ്. വീടുകളുടെ പണി ഇതിനോടകം തുടങ്ങിയിട്ടുണ്ടെന്നും അന്‍വര്‍ പറഞ്ഞു. ചേലക്കരയിലെ ഡിഎംകെ സ്ഥാനാര്‍ത്ഥി എന്‍ കെ സുധീര്‍ ജനകീയനാണെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.

See also  അധികാരത്തിൽ ഈഴവർക്ക് പ്രാതിനിധ്യം വേണം; രാഷ്ട്രീയ ശക്തിയായി സംഘടന മാറണം: വെള്ളാപ്പള്ളി

Related Articles

Back to top button