World

അറബിയില്‍ സംസാരിച്ച് ഖത്തര്‍ അമീറിനെ അത്ഭുതപ്പെടുത്തി ചാള്‍സ് രാജാവ്

ലണ്ടന്‍: ബ്രിട്ടീഷ് രാജാവായ ചാള്‍സ് അറബിയില്‍ സംസാരിച്ച് ഖത്തര്‍ അമീറിനെ അത്ഭുതപ്പെടുത്തിയതായി റിപ്പോര്‍ട്ട്. ബക്കിങ്ഹാം കൊട്ടാരത്തില്‍ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനിയുടെ ബഹൂമാനാര്‍ഥം ഒരുക്കിയ വിരുന്നിലായിരുന്നു ചാര്‍ശ് രാജാവ് അറബിയില്‍
സംസാരിച്ചത്.

രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ബ്രിട്ടനില്‍ എത്തിയതായിരുന്നു ഖത്തര്‍ അമീര്‍. രാഷ്ട്രീയ പ്രമുഖരും ലോകോത്തര ഫുട്‌ബോള്‍ താരം ഡേവിഡ് ബെക്കാം ഉള്‍പ്പെടെയുള്ള സെലിബ്രിറ്റികളും പങ്കെടുത്ത വിരുന്നിലാണ് ഏവരേയും അത്ഭുതപ്പെടുത്തിക്കൊണ്ട് ബ്രിട്ടീഷ് രാജാവ് അസ്സലാമുഅലൈക്കും എന്ന ആമുഖത്തോടെ അറബിയില്‍ തന്റെ പ്രസംഗം ആരംഭിച്ചത്.

See also  ആർ എസ് സി മീലാദ് കോണ്‍ക്ലേവ് ഈജിപ്‌തിൽ

Related Articles

Back to top button