World

റഷ്യയുടെ ആണവ സംരക്ഷണ സേന തലവൻ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടു

റഷ്യൻ ആണവ സംരക്ഷണ സേനയുടെ തലവൻ ലഫ്റ്റനന്റ് ജനറൽ ഇഗോർ കിറിലോവ് കൊല്ലപ്പെട്ടു. റഷ്യൻ ആണവ, ജീവശാസ്ത്ര, രാസ സംരക്ഷണ ട്രൂപ്പുകളുടെ മേധാവിയാണ് ഇഗോൾ കിറിലോവ്. മോസ്‌കോയിൽ ഇലക്ട്രിക് സ്‌കൂട്ടറിൽ ഒളിപ്പിച്ച ബോംബ് പൊട്ടിത്തെറിച്ചാണ് മരണം.

മോസ്‌കോയിലെ റിയാസൻസ്‌കി പ്രോസ്‌പെക്ടിലെ ഒരു അപ്പാർട്ട്‌മെന്റ് കെട്ടിടത്തിന് പുറത്താണ് സ്‌ഫോടനം നടന്നത്. ഇഗോർ കിറിലോവിനൊപ്പം സഹായിയായ സൈനികനും സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടതായി റഷ്യൻ സ്റ്റേറ്റ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. 2017ലാണ് ആണവസംരക്ഷണ സേനാ മേധാവിയായി കിറിലോവ് എത്തുന്നത്.

യുക്രൈനിലെ സൈനിക നടപടികൾക്കിടെ നിരോധിത രാസായുധങ്ങൾ ഉപയോഗിച്ചതിന് ഇഗോർ കിറിലോവിനെതിരെ യുക്രൈൻ കോടതി തിങ്കളാഴ്ച ശിക്ഷ വിധിച്ചിരുന്നു.

The post റഷ്യയുടെ ആണവ സംരക്ഷണ സേന തലവൻ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടു appeared first on Metro Journal Online.

See also  ജപ്പാനിലെ അകുസേകിജിമ ദ്വീപിൽ ശക്തമായ ഭൂകമ്പം; എല്ലാ താമസക്കാരും സുരക്ഷിതരെന്ന് സ്ഥിരീകരണം

Related Articles

Back to top button