Kerala

നാല് ദിവസത്തിന് ശേഷം സ്വർണവിലയിൽ കുതിപ്പ്; പവന് ഇന്ന് 400 രൂപ വർധിച്ചു

നാല് ദിവസം മാറ്റമില്ലാതെ തുടർന്ന സ്വർണവിലയിൽ ഇന്ന് വൻ കുതിപ്പ്. പവന് ഇന്ന് 400 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 53,760 രൂപയായി.

ഗ്രാമിന് 50 രൂപ വർധിച്ച് 6720 രൂപയായി. 20 ദിവസത്തിനിടെ ഏകദേശം 3000 രൂപ വർധിച്ച് കഴിഞ്ഞ മാസത്തെ ഏറ്റവും ഉയർന്ന നിലവാരമായ 53,720 രൂപയിലേക്ക് എത്തിയ ശേഷമാണ് സ്വർണവില കുറയാൻ തുടങ്ങിയത്.

കേരളത്തിലെ സീസൺ സജീവമായിരിക്കെ വിലയിലെ ഈ കടന്നുകയറ്റം വിവാഹ പാർട്ടികളെ ബാധിക്കും. വെള്ളി വിലയും വർധിച്ചിട്ടുണ്ട്. സാധാരണ വെള്ളി ഗ്രാമിന് രണ്ട് രൂപ വർധിച്ച് 91 രൂപയായി

 

The post നാല് ദിവസത്തിന് ശേഷം സ്വർണവിലയിൽ കുതിപ്പ്; പവന് ഇന്ന് 400 രൂപ വർധിച്ചു appeared first on Metro Journal Online.

See also  അതിതീവ്ര മഴയ്ക്ക് മുന്നറിയിപ്പ്: 3 ജില്ലകളിൽ റെഡ് അലർ‌ട്ട്; 5 ഇടങ്ങളിൽ ഓറഞ്ച് അലർ‌ട്ട്

Related Articles

Back to top button