National

മഹായുതിയോ മഹാവികാസ് അഘാഡിയോ; മഹാരാഷ്ട്ര ഇന്ന് പോളിംഗ് ബൂത്തിലേക്ക്

മഹാരാഷ്ട്രയും ജാർഖണ്ഡും ഇന്ന് പോളിംഗ് ബൂത്തിലേക്ക്. മഹാരാഷ്ട്രയിൽ 288 നിയമസഭ മണ്ഡലങ്ങളിലേക്ക് നടക്കുന്ന മത്സരത്തിൽ മഹായുതി സഖ്യവും മഹാവികാസ് അഘാഡി സഖ്യവും തമ്മിലാണ് ഏറ്റുമുട്ടുന്നത്. ജാർഖണ്ഡിൽ രണ്ടാംഘട്ടത്തിൽ 38 മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്.

വൈകുന്നേരം ആറ് മണിയോടെ എക്‌സിറ്റ് പോൾ ഫലങ്ങൾ പുറത്തുവരും. മഹാരാഷ്ട്രയിൽ ഭരണത്തുടർച്ചയുണ്ടാകുമെന്നാണ് എൻഡിഎയുടെ പ്രതീക്ഷ. മഹാവികാസ് അഘാഡിയും മഹായുതി സഖ്യവും രൂപീകരിച്ചതിന് ശേഷം സംസ്ഥാനത്ത് നടക്കുന്ന ആദ്യ നിയമസഭാ തെരഞ്ഞെടുപ്പ് കൂടിയാണിത്. പിളപ്പിന് ശേഷം നടക്കുന്ന തെരഞ്ഞെടുപ്പ് ആയതിനാൽ ശിവസേനക്കും എൻസിപിക്കും ശക്തി തെളിയിക്കാനുള്ള അവസരം കൂടിയാണിത്

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ വിജയവും ഇന്ത്യ സഖ്യത്തിന്റെ ഭാഗമായ മഹാവികാസ് അഘാഡിക്കൊപ്പമായിരുന്നു. 160ലേറെ മണ്ഡലങ്ങളിൽ ഇന്ത്യ സഖ്യം ഭൂരിപക്ഷം നേടിയിരുന്നു.

The post മഹായുതിയോ മഹാവികാസ് അഘാഡിയോ; മഹാരാഷ്ട്ര ഇന്ന് പോളിംഗ് ബൂത്തിലേക്ക് appeared first on Metro Journal Online.

See also  ഫലസ്തീന്‍ ബാഗ് വിവാദത്തില്‍ വായടപ്പന്‍ മറുപടിയുമായി പ്രിയങ്ക; എനിക്ക് ഇഷ്ടമുള്ളത് ഞാനിടും

Related Articles

Back to top button