World

ഹർഷിതയെ കൊന്നത് കഴുത്ത് ഞെരിച്ച്; ഒളിവിൽ പോയ ഭർത്താവിനായി യുകെയിൽ വ്യാപക അന്വേഷണം

യുകെയിൽ ഇന്ത്യൻ വംശജയായ യുവതിയെ കൊന്നത് കഴുത്തു ഞെരിച്ചെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. നോർത്താംപ്ടൺഷെയറിൽ താമസിക്കുകയായിരുന്ന ഹർഷിത ബ്രെല്ലയുടെ(24) കൊലപാതകത്തിലാണ് നിർണായക വിവരം പുറത്തുവന്നത്. സംഭവത്തിൽ യുവതിയുടെ ഭർത്താവ് പങ്കജ് ലാംബക്കായി അന്വേഷണം ഊർജിതമാക്കി

ഇയാൾ രാജ്യം വിട്ടിരിക്കാനുള്ള സാധ്യതയും മുന്നിൽ കാണുന്നുണ്ട്. നവംബർ 14നാണ് ഇൽഫോഡിൽ വെച്ച് പങ്കജ് ലാംബയുടെ കാറിന്റെ ഡിക്കിയിൽ നിന്ന് ഹർഷിതയുടെ മൃതദേഹം ലഭിക്കുന്നത്. ഇതിനും നാല് ദിവസം മുമ്പ് ഹർഷിത കൊല്ലപ്പെട്ടിരിക്കാമെന്നാണ് പോലീസ് പറയുന്നത്.

കൊലപാതകത്തിന് ശേഷം നോർത്താംപ്ടൺഷെയറിൽ നിന്ന് കാറിൽ മൃതദേഹം ഈസ്റ്റ് ലണ്ടനിലെ ഇൽഫോഡിൽ എത്തിക്കുകയായിരുന്നു. രാജ്യം വിട്ടെന്ന് കരുതുന്ന പങ്കജിനായി 60ലേറെ ഡിറ്റക്ടീവുമാർ അന്വേഷണം നടത്തുകയാണ്

The post ഹർഷിതയെ കൊന്നത് കഴുത്ത് ഞെരിച്ച്; ഒളിവിൽ പോയ ഭർത്താവിനായി യുകെയിൽ വ്യാപക അന്വേഷണം appeared first on Metro Journal Online.

See also  ഗാസയിൽ കൂട്ടക്കുരുതി നടത്തി ഇസ്രായേൽ: കൊല്ലപ്പെട്ടവരുടെ എണ്ണം 200 കടന്നു

Related Articles

Back to top button