Kerala

എഡിജിപി അജിത് കുമാറിനെ ചുമതലയിൽ നിന്ന് മാറ്റണം; നീക്കങ്ങൾ നിരീക്ഷക്കണമെന്നും അൻവർ

എഡിജിപി എംആർ അജിത് കുമാറിനെ ചുമതലയിൽ നിന്ന് മാറ്റണമെന്ന് പിവി അൻവർ എംഎൽഎ. അജിത് കുമാർ ചുമതലയിൽ നിന്ന് തെറിക്കുന്നതോടെ ഇനിയും ഒരുപാട് ഉദ്യോഗസ്ഥരും ജനങ്ങളും തെളിവുകളുമായി രംഗത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അൻവർ പറഞ്ഞു. സ്ഥാനത്ത് നിന്ന് മാറ്റി നിർത്തിയാൽ മാത്രം പോര. അജിത് കുമാറിന്റെ ഇനിയുള്ള നീക്കങ്ങൾ ഇന്റലിജൻസിനെ ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥർ നിരീക്ഷിക്കണമെന്നും അൻവർ പറഞ്ഞു

രാഷ്ട്രീയമായ അട്ടിമറിക്കും ഇവർ കൂട്ടുനിന്നിട്ടുണ്ട്. കേരളം സത്യമറിയാൻ കാതോർത്തിരുന്ന ചില കേസുകൾ അജിത് കുമാറിന്റെ നേതൃത്വത്തിൽ അട്ടിമറിക്കപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ഒരാഴ്ചയായിട്ട് അതിന്റെ വക്കും മൂലയുമേ കിട്ടിയിട്ടുള്ളു. സത്യവിരുദ്ധമായി ചില കേസുകൾ ക്ലോസ് ചെയ്തു. അതിന്റെ പേരിലേക്ക് കടക്കുന്നില്ല.

ഇനിയും അജിത് കുമാറിനെ ആ സ്ഥാനത്ത് ഇരുത്തിക്കൊണ്ട് അദ്ദേഹത്തിന്റെ താഴെയുള്ളതോ സമൻമാരോ ആയ ഉദ്യോഗസ്ഥർ കേസ് അന്വേഷിക്കുമ്പോൾ അജിത് കുമാറിന്റെ സാന്നിധ്യം അവരുടെ ആത്മവിശ്വാസത്തിന് കുറവ് വരുത്തുമെന്നാണ് കരുതുന്നതെന്നും അൻവർ പറഞ്ഞു.

See also  ഹര്‍ഷിന നാളെ മുതല്‍ സര്‍ക്കാര്‍ ജീവനക്കാരി; കോഴിക്കോട് അമ്മയും കുഞ്ഞും ആശുപത്രിയില്‍ ഓഫീസ് അറ്റന്‍ഡറായി നിയമനം

Related Articles

Back to top button