15 വർഷത്തെ ദാമ്പത്യ ബന്ധം അവസാനിപ്പിച്ചു; നടൻ ജയം രവിയും ആരതിയും വിവാഹ മോചിതരായി

നടൻ ജയം രവിയും ഭാര്യ ആരതിയും വിവാഹമോചിതരായി. നടൻ തന്നെയാണ് ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെ വിവാഹമോചന വാർത്ത അറിയിച്ചത്. എന്റെ മുൻഗണന എല്ലായ്പ്പോഴും ഒരു കാര്യത്തിനു മാത്രമാണ്. എന്റെ സിനിമകളിലൂടെ പ്രേക്ഷകർക്ക് സന്തോഷവും എന്റർടെയ്ൻമെന്റും നൽകുക. അതു തുടരുമെന്നും താരം കുറിച്ചു.
ടൈംസ് ഓഫ് ഇന്ത്യ ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങൾ വാർത്ത റിപ്പോർട്ട് ചെയ്യുന്നു.15 വർഷത്തെ ദാമ്പത്യജീവിതത്തിനാണ് ഇതോടെ വിരാമമായത്. 2009ലായിരുന്നു ആരതിയും ജയം രവിയും തമ്മിലുള്ള വിവാഹം. ആരവ്, അയാൻ എന്നിങ്ങനെ രണ്ട് ആൺമക്കളാണ് ഇവർക്കുള്ളത്.
ഒരുപാടു ചിന്തകൾക്കും ആലോചനകൾക്കും ചർച്ചകൾക്കും ശേഷം, ആരതിയുമായുള്ള വിവാഹബന്ധത്തിൽ നിന്ന് വേർപിരിയുക എന്ന ബുദ്ധിമുട്ടേറിയ തീരുമാനമെടുക്കുകയാണ്. ഇത് പെട്ടെന്നുണ്ടായ ഒരു തീരുമാനമല്ല. വ്യക്തിപരമായ കാരങ്ങളാണ് ഇതിനു പിന്നിൽ. തീർച്ചയായും ഇത് എല്ലാവരുടെയും നല്ലതിനു വേണ്ടിയാണ്.
ഈ ബുദ്ധിമുട്ടേറിയ സമയത്ത് ഞങ്ങളുടെയും കുടുംബാംഗങ്ങളുടെയും സ്വകാര്യതയെ മാനിക്കണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് അഭ്യൂഹങ്ങളും അനുമാനങ്ങളും ആരോപണങ്ങളും പ്രചരിപ്പിക്കരുതെന്നും ഈ വിഷയം ഞങ്ങളുടെ സ്വകാര്യ കാര്യമായി കാണണമെന്നും അഭ്യർഥിക്കുകയാണ്.
The post 15 വർഷത്തെ ദാമ്പത്യ ബന്ധം അവസാനിപ്പിച്ചു; നടൻ ജയം രവിയും ആരതിയും വിവാഹ മോചിതരായി appeared first on Metro Journal Online.