കേരള സർക്കാറിന് കീഴിൽ ഇന്ന് റിപ്പോർട്ട് ചെയ്ത താത്ക്കാലിക ഒഴിവുകൾ

പരിശീലകർക്ക് അപേക്ഷിക്കാം
തിരുവനന്തപുരം ജി.വി.രാജ സ്പോർട്സ് സ്കൂളിലേക്ക് ഫുട്ബോൾ ഡിസിപ്ലിനിൽ 1 കോച്ച്, 1 അസിസ്റ്റന്റ് കോച്ച് എന്നിവരെയും, ഹോക്കി ഡിസിപ്ലിനിൽ 1 കോച്ച്/ 1 അസിസ്റ്റന്റ് കോച്ച് എന്നിവരെയും (ആകെ 3 പരിശീലകർ) കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. Diploma in Sports Training from NS NIS/SAI etc, Certificate in Sports Training, B Ped, M Ped / തത്തുല്യ വിദ്യാഭ്യാസ യോഗ്യതയും ബന്ധപ്പെട്ട കായികയിനത്തിൽ മതിയായ പ്രവൃത്തിപരിചയമുള്ളവർക്കും പങ്കെടുക്കാം. അപേക്ഷാഫോം dsya.kerala.gov.inൽ നിന്നും ഡൗൺലോഡ് ചെയ്യാം. പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ പൂരിപ്പിച്ച അപേക്ഷഫോം, അസൽ സർട്ടിഫിക്കറ്റുകളുമായി ജനുവരി മൂന്നിന് രാവിലെ 10ന് ജി വി രാജ സ്പോർട്സ് സ്കൂളിൽ എത്തണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2326644.
പാലിയേറ്റീവ് നഴ്സ് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു
കിടപ്പിലായ രോഗികള്‍ക്കും മാറാരോഗികള്‍ക്കും ഗൃഹകേന്ദ്രീകൃത പരിചരണം കൊടുക്കുന്നതിന് മാങ്കുളം ഗ്രാമപഞ്ചായത്തില്‍ നടപ്പിലാക്കി വരുന്ന പാലിയേറ്റീവ് പരിചരണ പദ്ധതിയിലേക്ക് പാലിയേറ്റീവ് നഴ്സിനെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. ആരോഗ്യവകുപ്പിന്റെ അംഗീകാരമുള്ള സ്ഥാപനത്തില്‍ നിന്നും ഓക്സിലറി നഴ്സിങ് ആന്റ് മിഡൈ്വഫറി കോഴ്സ് അല്ലെങ്കില്‍ ജെപിഎച്ച്എന്‍ കോഴ്സ് പാസായിരിക്കണം. കൂടാതെ ആരോഗ്യവകുപ്പിന്റെ അംഗീകാരമുള്ള സ്ഥാപനത്തില്‍ നിന്നും മൂന്നുമാസത്തെ സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ പാലിയേറ്റീവ് ഓക്സിലറി നഴ്സിങ് (ബിസിസിപിഎഎന്‍) കോഴ്സ് അല്ലെങ്കില്‍ ആരോഗ്യവകുപ്പിന്റെ അംഗീകാരമുള്ള സ്ഥാപനത്തില്‍ നിന്നും മൂന്നുമാസത്തെ സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ കമ്മ്യൂണിറ്റി പാലിയേറ്റീവ് (സിസിസിപിഎഎന്‍) എന്നിവയിലേതെങ്കിലും വിജയിച്ചിരിക്കണം. അല്ലെങ്കില്‍ ജനറല്‍ നഴ്സിങ് ആന്റ് മിഡൈ്വഫറി കോഴ്സോ ബിഎസ്സി നഴ്സിങ് കോഴ്സോ പാസായിരിക്കണം. കൂടാതെ ആരോഗ്യവകുപ്പിന്റെ അംഗീകാരമുള്ള സ്ഥാപനത്തില്‍ നിന്നും ഒന്നര മാസത്തെ ബേസിക് സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ പാലിയേറ്റീവ് നഴ്സ് (ബിസിസിപിഎന്‍) വിജയിച്ചിരിക്കണം. അപേക്ഷകള്‍ മാങ്കുളം കുടുംബാരോഗ്യ കേന്ദ്രം ഓഫീസില്‍ ഡിസംബര്‍ 22 ന് വൈകുന്നേരം അഞ്ചുമണി വരെ സ്വീകരിക്കും.
ഡാറ്റാ എൻട്രി ഓപ്പറേറ്റർ നിയമനം
മങ്കട സാമൂഹികാരോഗ്യകേന്ദ്രത്തിലെ ഓഫീസിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ ഡാറ്റാ എൻട്രി ഓപ്പറേറ്റർമാരെ നിയമിക്കുന്നു. കമ്പ്യൂട്ടർ പരിജ്ഞാനമുള്ള (എം.എസ് ഓഫീസ്, എക്സെൽ, എം.എസ് വേർഡ്, മലയാളം-ഇംഗ്ലീഷ് ടൈപ്പിങ്) ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും പരിചയ സർട്ടിഫിക്കറ്റുകളുമായി ഡിസംബർ 22ന് രാവിലെ പത്തിന് മങ്കട സാമൂഹികാരോഗ്യകേന്ദ്രത്തിൽ നടക്കുന്ന അഭിമുഖത്തിന് ഹാജരാവണം. വിശദ വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടാം. ഫോൺ: 04933 239217.
സ്പെഷ്യലിസ്റ്റ് ഡോക്ടര്‍, മെഡിക്കല്‍ ഓഫീസര്‍ നിയമനം
എന്‍ എച്ച് എം ന് കീഴില്‍ സ്പെഷ്യലിസ്റ്റ് ഡോക്ടര്‍(അനസ്തേഷ്യ), മെഡിക്കല്‍ ഓഫീസര്‍ എന്നീ തസ്തികയില്‍ നിയമനം നടത്തുന്നു. ഡിസംബര്‍ 23ന് രാവിലെ 10 മണിക്ക് കണ്ണൂര്‍ എന്‍ എച്ച് എം ഓഫീസില്‍ ഇന്‍ര്‍വ്യൂ നടത്തും. യോഗ്യത: സ്പെഷ്യലിസ്റ്റ് ഡോക്ടര്‍(അനസ്തേഷ്യ)- എം ബി ബി എസ്, മെഡിക്കല്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിഗ്രി/ അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള ഡിപ്ലോമ/ ഡി എന്‍ ബി ഇന്‍ അനസ്തേഷ്യ, ടി സി എം സി രജിസ്ട്രേഷന്. മെഡിക്കല്‍ ഓഫീസര്‍- എം ബി ബി എസ്, ടി എം സി രജിസ്ട്രേഷന്. ഫോണ്‍: 0497 2709920.
എന്യൂമറേറ്റര്‍ അഭിമുഖം
പട്ടികവര്‍ഗ്ഗ ഊരുകളുടെയും, വ്യക്തികളുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് ആവിഷ്ക്കരിച്ച മൈക്രോപ്ലാന്‍ പദ്ധതി നടപ്പിലാക്കുന്നത്തിനായി കണ്ണൂര്‍ ഐ ടി ഡിപി ഓഫീസിന്റെ പരിധിയിലുള്ള പട്ടികവര്‍ഗ്ഗക്കാരുടെ സമഗ്ര വിവരങ്ങള്‍ മൊബൈല്‍ ആപ്പ് വഴി ശേഖരിക്കുന്നു. ഇതിനുള്ള എന്യമറേറ്റര്‍മാരെ തെരഞ്ഞെടുക്കുന്നതിനുള്ള കൂടിക്കാഴ്ച ഡിസബര്‍ 21ന് രാവിലെ 10.30 ന് തളിപ്പറമ്പ്, ഇരിട്ടി, കൂത്തുപറമ്പ്, പേരാവൂര്‍ എന്നീ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളിലും, സൈറ്റ് മാനേജര്‍, ടി ആര് ഡി എം, ആറളം, ആലക്കോട് ഓഫീസുകളിലും നടത്തും. പ്ലസ്ടു അല്ലെങ്കില്‍ അതിനു മുകളില്‍ വിദ്യാഭ്യാസ യോഗ്യതയും, ആന്‍ഡ്രോയിഡ് ഫോണ്‍ ഉപയോഗിക്കുന്നതിനുള്ള പ്രാവീണ്യവുമുള്ള ബന്ധപ്പെട്ട ടി ഇ ഒ/എസ് എം പരിധിയില്‍ സ്ഥിരതാമസക്കാരായവര്‍ക്ക് അതാത് ടി ഇ ഒ/എസ് എം ഓഫീസുകളില്‍ അസ്സല് സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കൂടിക്കാഴ്ചക്ക് പങ്കെടുക്കാം. പട്ടികവര്‍ഗ്ഗക്കാര്‍ക്ക് മുന്‍ഗണന. കൂടിക്കാഴ്ചയുടെ അടിസ്ഥാനത്തില്‍ ഒരു മാസത്തേക്കായിരിക്കും നിയമനം. നിയമനം ലഭിച്ച് ഒരു മാസത്തിനുള്ളില്‍ വിവരശേഖരണം പൂര്‍ത്തീകരിക്കണം. ഫോണ്‍: 0497 2700357.
പാരമ്പര്യേതര ട്രസ്റ്റി നിയമനം
തളിപ്പറമ്പ് താലൂക്കിലെ തിമിരി ശിവക്ഷേത്രത്തില്‍ പാരമ്പര്യേതര ട്രസ്റ്റിമാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോറം മലബാര്‍ ദേവസ്വം ബോര്‍ഡ് കാസര്‍കോട് ഡിവിഷന് നീലേശ്വരത്തുള്ള അസി.കമ്മീഷണറുടെ ഓഫീസിലും മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ www.malabardevaswom.kerala.gov.in ലും തളിപ്പറമ്പ് ഇന്‍സ്പെക്ടറുടെ ഓഫീസിലും ലഭിക്കും. പൂരിപ്പിച്ച അപേക്ഷ ജനുവരി 10ന് വൈകീട്ട് അഞ്ച് മണിക്കകം നീലേശ്വരത്തുള്ള അസിസ്റ്റന്റ് കമ്മിഷണറുടെ ഓഫീസില്‍ ലഭിക്കണം.
ഡ്രോയിങ് ടീച്ചര്‍ (ഹൈസ്കൂള്‍); ഇന്റര്‍വ്യൂ 21, 22 തീയതികളില്‍
ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഡ്രോയിങ് ടീച്ചര്‍ (ഹൈസ്കൂള്‍ – 524/2019) തസ്തികയുടെ തെരഞ്ഞെടുപ്പിനായി 2023 ഫെബ്രുവരി 17ന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെടുകയും ഒറ്റത്തവണ പ്രമാണ പരിശോധന പൂര്‍ത്തിയാക്കുകയും ചെയ്ത ഉദ്യോഗാര്‍ഥികള്‍ക്കായി ഡിസംബര്‍ 21, 22 തീയതികളില്‍ കോഴിക്കോട് ജില്ലാ പി എസ് സി ഓഫീസില്‍ ഇന്റര്‍വ്യൂ നടത്തും. ഉദ്യോഗാര്‍ഥികള്‍ക്ക് പ്രൊഫൈല്‍ മെസേജ്, ഫോണ്‍ മെസേജ് എന്നിവ നല്‍കിയിട്ടുണ്ട്. ഒ ടി ആര് പ്രൊഫൈലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്തെടുത്ത അഡ്മിഷന് ടിക്കറ്റ്, ബയോഡാറ്റ ഫോം, വണ്‍ ടൈം വെരിഫിക്കേഷന് സര്‍ട്ടിഫിക്കറ്റ്, മറ്റ് എല്ലാ അസ്സല് പ്രമാണങ്ങളും കമ്മീഷന് അംഗീകരിച്ച ഏതെങ്കിലും ഒരു തിരിച്ചറിയല്‍ രേഖയും സഹിതം ഹാജരാകണം.
ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം
പട്ടികജാതി വികസന വകുപ്പിന് കീഴിൽ എറണാകുളം ജില്ലയിൽ പ്രവർത്തിക്കുന്ന ആലുവ പോസറ്റ്മെട്രിക് ഗേൾസ് ഹോസ്റ്റലിൽ സ്റ്റുവാർഡ്(1), വാച്ച് വുമൺ, കുക്ക്, പാർട്ട് ടൈം സ്വീപ്പർ, പാർട്ട് ടൈം സ്കാവഞ്ചർ, പാർട്ട് ടൈം മെസ്സ് ഗേൾ എന്നീ തസ്തികകളിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് നിശ്ചിത യോഗ്യതയുള്ള വനിതകളായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.
വെള്ള കടലാസിൽ തയ്യാറാക്കിയ അപേക്ഷ, ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസലും, പകർപ്പുകളും സഹിതം അപേക്ഷകർ ഡിസംബർ 28 ന് രാവിലെ 11 മുതൽ ഉച്ചയ്ക്ക് 1 വരെ കാക്കനാട് സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന എറണാകുളം ജില്ലാ പട്ടികജാതി വികസന ഓഫീസിൽ കൂടിക്കാഴ്ചയ്ക്കായി നേരിട്ട് ഹാജരാകേണ്ടതാണ്. 01.01.2023- 50 വയസ്സ് അധികരിക്കരുത്.
ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ നിയമനം
വൈത്തിരി താലൂക്കിലെ പട്ടിക വര്‍ഗ്ഗ വികസന വകുപ്പിന് കീഴിലുള്ള ഐ.റ്റി.ഡി.പി പ്രൊജക്ട് ഓഫീസിലും ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളിലും പ്രവര്‍ത്തിക്കുന്ന സഹായി കേന്ദ്രങ്ങളിലേക്ക് ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍മാരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. പ്രതിമാസം 12,000 രൂപയാണ് ഹോണറേറിയം. പ്ലസ്ടു പാസായവരും ഡാറ്റാ എന്‍ട്രി(ഇംഗ്ലീഷ്,മലയാളം), ഇന്റര്‍നെറ്റ് എന്നിവയില്‍ പരിജ്ഞാനമുള്ളവരുമായ 18നും 40നും ഇടയില്‍ പ്രായമുള്ള വൈത്തിരി താലൂക്കില്‍ സ്ഥിരതാമസക്കാരായ പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ട യുവതി യുവാക്കള്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷയുമായി (ബയോഡാറ്റ സഹിതം) സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ഐ.റ്റി.ഡി.പി പ്രൊജക്ട് ഓഫീസില്‍ ഡിസംബര്‍ 28ന് രാവിലെ 10ന് നടക്കുന്ന കൂടിക്കാഴ്ച്ചയില്‍ പങ്കെടുക്കണം.
സീനിയർ അക്കൗണ്ടന്റ് നിയമനം
പ്രധാനമന്ത്രി ഗ്രാമ സഡക് യോജന പദ്ധതികളുടെ നിർവഹണത്തിനായി പ്രോഗ്രാം ഇംപ്ലിമെന്റേഷൻ യൂണിറ്റ്, തിരുവനന്തപുരം ഓഫീസിലേക്ക് കരാർ അടിസ്ഥാനത്തിൽ സീനിയർ അക്കൗണ്ടന്റിനെ നിയമിക്കുന്നു. 65 വയസ്സിനു താഴെയുള്ള കമ്പ്യൂട്ടർ പരിജ്ഞാനമുള്ള ഓഡിറ്റർമാരായോ, അക്കൗണ്ടന്റായോ, എ.ജി. ഓഫീസിൽ നിന്ന് വിരമിച്ചർക്കും ജൂനിയർ സൂപ്രണ്ടായി പൊതുമാരാമത്ത് വകുപ്പിൽ നിന്നോ ജലസേചന വകുപ്പിൽ നിന്നോ വിരമിച്ചവർക്കും അപേക്ഷിക്കാം. 20,065 രൂപ പ്രതിമാസ വേതനമായി ലഭിക്കും. താത്പര്യമുള്ളവർ ബയോഡാറ്റയും, സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ഡിസംബർ 30 നാല് മണിക്ക് മുൻപായി എക്സിക്യൂട്ടീവ് എഞ്ചിനീയർ, പ്രോഗ്രാം ഇംപ്ലിമെന്റേഷൻ യൂണിറ്റ്, ജില്ലാപഞ്ചായത്ത്, പട്ടം. പി.ഒ തിരുവനന്തപുരം-695004 എന്ന വിലാസത്തിൽ അപേക്ഷ സമർപ്പിക്കണം.
വാക്ക്-ഇൻ- ഇന്റർവ്യൂ
എറണാകുളം ജില്ലാ പഞ്ചായത്തിന് കീഴിലുള്ള തെരുവുനായ്ക്കളുടെ പ്രജനനനിയന്ത്രണ പദ്ധതി നടത്തിപ്പിന്റെ ആവശ്യത്തിലേക്കായി കോലഞ്ചേരി, മുളന്തുരുത്തി എന്നി എ.ബി.സി സെൻ്ററിലേക്ക് മൃഗ പരിപാലക൯/ഡോഗ് ഹാൻഡ്ലെർ തസ്തികകളിൽ ജീവനക്കാരെ കരാർ അടിസ്ഥാനത്തിൽ താത്കാലികമായി നിയമിക്കുന്നതിന് ഡിസംബർ 22 ന് രാവിലെ 11 ന് എറണാകുളം ജില്ലാ പഞ്ചായത്തിൽ വാക്ക്-ഇൻ- ഇന്റർവ്യൂ നടത്തുന്നു.
താല്പര്യമുള്ളവർ യോഗ്യത രേഖകളുടെ അസ്സൽ സഹിതം അന്നേ ദിവസം കൃത്യസമയത്ത് എത്തിച്ചേരേണ്ടതാണ്.
വെറ്റിനറി സർജ൯, ഒഴിവ് 2, യോഗ്യത ബിവിഎസ് സി ആ൯്റ് എഎച്ച്, കെഎസ് വി സി രജിസ്ട്രേഷ൯ (BVSC & AH, KSVC Registration) എ.ബി.സി പ്രോഗ്രാമുമായി ബന്ധപ്പെട്ട് 6 മാസം പ്രവർത്തന പരിചയം ഉള്ളവർക്ക് മുൻഗണന. മൃഗപരിപാലകർ/ഡോഗ് – ( ഒഴിവ് 4 ) യോഗ്യത തെരുവുനായ്കളെ പിടികുടുന്നതിനുള്ള സന്നദ്ധത, നായ്ക്കളുടെ പരിപാലനം, ഉയർന്ന കായിക ക്ഷമത, നായയെ പിടിക്കുന്ന പരിശീലനം പൂർത്തികരിച്ച സർട്ടിഫിക്കറ്റ് ഉള്ളവർ, എ.ബി.സി പ്രോഗ്രാമുമായി ബന്ധപ്പെട്ട് പ്രവർത്തന പരിചയം ഉള്ളവർക്ക് മുൻഗണന.