World

വാക്സിനേഷനിൽ തിരിച്ചടി; അഫ്ഗാനിസ്താനിലും പാക്കിസ്ഥാനിലും പോളിയോ പടരുന്നു

കാബൂൾ: ഒരു കാലത്ത് ലോകത്തെ ലക്ഷക്കണക്കിന് ആളുകളെ മരണത്തിലേക്ക് തള്ളിവിടുകയും, പിന്നീട് തുടച്ചു നീക്കപ്പെടുകയും ചെയ്ത പോളിയോ വീണ്ടും പടർന്നു പിടിക്കുന്നു. അഫ്ഗാനിസ്ഥാനിലും പാക്കിസ്ഥാനിലുമാണ് പോളിയോ രോഗികൾ വ്യാപിക്കുന്നത്. അഫ്ഗാനിസ്ഥാനിലെ ആരോഗ്യമേഖലയില്‍ താലിബാന്‍ സര്‍ക്കാര്‍ കൊണ്ടുവന്ന നിയന്ത്രണം വാക്‌സിനേഷന്‍ നടപടികളിലുണ്ടാക്കിയ തടസമാണ് പോളിയോ തിരിച്ചുവരാനുള്ള കാരണമെന്നാണ് വിവരം.

1950 നു ശേഷം പോളിയോ ബാധിച്ച് വർഷം 5 ലക്ഷത്തോളം പേരാണ് മരിച്ചിരുന്നത്. തുടർന്ന് 2000 ത്തോടെ തുള്ളി മരുന്ന് രൂപത്തിൽ വാക്സിൻ കണ്ടെത്തിയതോടെ ചില രാജ്യങ്ങളിലൊഴികെ മറ്റെല്ലായിടത്തു നിന്നും പോളിയോ അപ്രത്യക്ഷമായിരുന്നു. എന്നാൽ, പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനുമുൾപ്പെടെയുള്ള രാജ്യങ്ങൾക്ക് പോളിയോ വിമുക്തമാവാൻ സാധിച്ചിരുന്നില്ല.

2023 ല്‍ മഹാപോളിയോ യജ്ഞത്തിലൂടെ ആറ് രോഗികള്‍ എന്ന നിലയിലേക്ക് പാക്കിസ്താന് പോളിയോബാധികരുടെ എണ്ണം കുറയ്ക്കാന്‍ കഴിഞ്ഞിരുന്നുവെങ്കിലും, 2024 ല്‍ 74 പേരായി വർധിച്ചിരുന്നു. നിലവിൽ അഫ്ഗാനിസ്ഥാനിലും പാക്കിസ്ഥാനിലും എത്ര പോളിയോ ബാധിതരുണ്ടെന്നതിൽ പോലും കൃത്യമായ കണക്കുകൾ ലഭ്യമല്ല.

See also  അയർലാൻഡിൽ ഭാര്യയെ തീ കൊളുത്തി കൊല്ലാൻ ശ്രമം; മലയാളി യുവാവ് അറസ്റ്റിൽ

Related Articles

Back to top button