Kerala
കൊച്ചിയിൽ എംഡിഎംഎയുമായി യൂട്യൂബറും സുഹൃത്തും പിടിയിൽ

കൊച്ചിയിൽ എംഡിഎംഎയുമായി യൂട്യൂബറും സുഹൃത്തും പിടിയിൽ. കോഴിക്കോട് സ്വദേശികളായ റിൻസി, സുഹൃത്ത് യാസർ അറാഫത്ത് എന്നിവരാണ് പിടിയിലായത്.
തൃക്കാക്കര പാലച്ചുവടിൽ ഇവർ താമസിച്ചിരുന്ന ഫ്‌ളാറ്റിൽ നടത്തിയ പരിശോധനയിൽ 22.5 ഗ്രാം എംഡിഎംഎയാണ് പിടിച്ചെടുത്തത്. ഡാൻസാഫ് സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
ഇരുവരും എംഡിഎംഎ വിൽപ്പനക്കാരാണെന്നാണ് സംശയം. ഇവർക്ക് എംഡിഎംഎ എവിടെ നിന്ന് ലഭിച്ചു എന്നതടക്കം പോലീസ് പരിശോധിക്കുന്നുണ്ട്. നാട്ടിൽ നിന്നുള്ള ഒരാളിൽ നിന്നാണ് എംഡിഎംഎ വാങ്ങിയതെന്നാണ് ഇരുവരും പോലീസിൽ നൽകിയ മൊഴി.
The post കൊച്ചിയിൽ എംഡിഎംഎയുമായി യൂട്യൂബറും സുഹൃത്തും പിടിയിൽ appeared first on Metro Journal Online.