World

അമേരിക്കയിലെ ആകാശ ദുരന്തം; വിമാനത്തിലുണ്ടായിരുന്ന 67 പേരും മരിച്ചെന്ന് സൂചന

അമേരിക്കന്‍ തലസ്ഥാനമായ വാഷിങ്ടണ്‍ റീഗന്‍ നാഷണല്‍ എയര്‍പോര്‍ട്ടിന് സമീപം യാത്രാ വിമാനവും സൈനിക ഹെലികോപ്റ്ററും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ എല്ലാവരും മരിച്ചതായി റിപ്പോര്‍ട്ട്. വിമാനത്തിലുണ്ടായിരുന്ന 60 യാത്രക്കാരും നാല് ജീവനക്കാരും ഹെലിക്കോപ്റ്ററിലെ മൂന്ന് സൈനികരും മരിച്ചുവെന്നാണ് റിപോര്‍ട്ട്. ഇവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ വ്യാപകമായി തുടരുന്നുണ്ട്. നിലവില്‍ 30 പേരുടെ മൃതദേഹങ്ങള്‍ പുറത്തെടുത്തിട്ടുണ്ട്.

യു എസ് സമയം രാത്രി ഒമ്പതോടെയായിരുന്നു അപകടം. സൈനിക കോപ്റ്ററുമായി കൂട്ടിയിടിച്ച ശേഷം യാത്രാ വിമാനം സമീപത്തെ പൊട്ടോമാക് നദിയില്‍ വീഴുകയായിരുന്നു.

തിരച്ചിലിന്റെ ഭാഗമായി രക്ഷാബോട്ടുകളും ഹെലിക്കോപ്റ്ററുകളും അണിനിരന്നിട്ടുണ്ട്.

അപകടത്തില്‍ ആരും ജീവനോടെ അവശേഷിക്കുന്നില്ലെന്ന വേദനാജനകമായ കാര്യം യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തന്നെ വ്യക്തമാക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

The post അമേരിക്കയിലെ ആകാശ ദുരന്തം; വിമാനത്തിലുണ്ടായിരുന്ന 67 പേരും മരിച്ചെന്ന് സൂചന appeared first on Metro Journal Online.

See also  ഗാസയിലെ ഡബ്ല്യു.എച്ച്.ഒ ജീവനക്കാരുടെ താമസസ്ഥലവും പ്രധാന വെയർഹൗസും ഇസ്രായേൽ സൈന്യം ആക്രമിച്ചതായി ലോകാരോഗ്യ സംഘടന

Related Articles

Back to top button