ചെർണോബിൽ ആണവ നിലയത്തിന് നേരെ ഡ്രോൺ ആക്രമണം; ആശങ്കയിൽ യുക്രൈൻ

1986ൽ ആണവ ദുരന്തം നടന്ന ചെർണോബിൽ ആണവ നിലയത്തിലെ നാലാം റിയാക്ടറിന്റെ അവശിഷ്ടങ്ങൾ സൂക്ഷിക്കുന്ന ന്യൂ സേഫ് കൺഫൈൻമെന്റ് ഷെൽട്ടറിന് നേരെ ഡ്രോൺ ആക്രമണം.ആക്രമണത്തിൽ ഷെൽട്ടറിന്റെ മേൽക്കൂരക്ക് ആഘാതമേൽക്കുകയും തീപിടിത്തമുണ്ടാകുകയും ചെയ്തു
അഗ്നിരക്ഷാ ഉദ്യോഗസ്ഥരുടെ കാര്യക്ഷമമായ ഇടപെടലിലൂടെ തീയണക്കുകയായിരുന്നു. യുക്രൈൻ പ്രസിഡന്റ് വ്‌ളാദിമിർ സെലൻസ്‌കി ആക്രമണം നടന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്. ലോകത്തെ വികിരണങ്ങളിൽ നിന്ന് സംരക്ഷിക്കുന്ന കെട്ടിടത്തിന് മുകളിലാണ് വൻ സ്‌ഫോടക വസ്തുക്കൾ വഹിച്ചുള്ള ഡ്രോൺ പതിച്ചതെന്ന് സെലൻസ്‌കി പറഞ്ഞു
കെട്ടിടത്തിന്റെ മേൽക്കൂരയിൽ ഡ്രോൺ പതിക്കുന്നതിന്റെയും സ്‌ഫോടനമുണ്ടാകുന്നതിന്റെയും ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. എൻ.എസ്.സിയുടെ അകത്തേക്ക് ആക്രമണം ബാധിച്ചിട്ടില്ലെന്നും കെട്ടിടത്തിനുള്ളിലെയും പുറത്തെയും വികിരണ നിരക്ക് സാധാരണ നിലയിലാണെന്നും അധികൃതർ അറിയിച്ചു.
The post ചെർണോബിൽ ആണവ നിലയത്തിന് നേരെ ഡ്രോൺ ആക്രമണം; ആശങ്കയിൽ യുക്രൈൻ appeared first on Metro Journal Online.