പാര്‍ലമെന്ററി രംഗത്ത് സഹകരിക്കാന്‍ എഫ്എന്‍സിയും ഒമാന്‍ ഷൂറ കൗണ്‍സിലും ചര്‍ച്ച നടത്തി

ബാക്കു(അസര്‍ബൈജാന്‍): യുഎഇയുടെ എഫ്എന്‍സി(ഫെഡറല്‍ നാഷണല്‍ കൗണ്‍സില്‍)യും ഒമാന്‍ ഷൂറ കൗണ്‍സിലും പാര്‍ലമെന്റ് കാര്യങ്ങളുമായി ബന്ധപ്പെട്ട് സഹകരിച്ച് പ്രവര്‍ത്തിക്കാനായി ചര്‍ച്ച നടത്തി. ബാക്കുവില്‍ നടന്ന എപിഎ(ഏഷ്യന്‍ പാര്‍ലമെന്ററി അസംബ്ലി)യുടെ പ്ലീനറി സെഷന്റെ ഭാഗമായാണ് എഫ്എന്‍സി ഫസ്റ്റ് ഡെപ്യൂട്ടി സ്പീക്കര്‍ ഡോ. താരിഖ് അല്‍ തായറും ഒമാന്‍ ഷൂറ കൗണ്‍സില്‍ ചെയര്‍മാന്‍ ശൈഖ് ഖാലിദ് ബിന്‍ ഹിലാല്‍ അല്‍ മആവാലിയും ചര്‍ച്ച നടത്തിയത്.
ഇരു രാജ്യങ്ങളിലെയും വികസന പ്രവര്‍ത്തനങ്ങളും ഇരു രാജ്യങ്ങള്‍ക്കുടയില്‍ നിലനില്‍ക്കുന്ന അത്യഗാധമായ സാഹോദര്യ ബന്ധവും ഉയര്‍ത്തിപ്പിടിച്ചായിരുന്നു ചര്‍ച്ചകള്‍ പുരോഗമിച്ചത്. ഇരു വിഭാഗവും തങ്ങളുടെ ഭരണ നേതൃത്വത്തിന്റെ ഭാവിയെ കുറിച്ചുള്ള വീക്ഷണങ്ങളും പങ്കുവെച്ചു. പരസ്പരം താല്‍പര്യമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്തതിനൊപ്പം പ്രധാനപ്പെട്ട വിഷയങ്ങളില്‍ സഹകരിച്ച പ്രവര്‍ത്തിക്കേണ്ടുന്നതിന്റെ ആവശ്യകതയും ഇരു വിഭാഗവും എടുത്തുപറഞ്ഞു. മേഖലാപരമായതും രാജ്യാന്തരപരമായതുമായ പാര്‍ലമെന്ററി വിഷയങ്ങളില്‍ സഹകരിക്കുന്നതാണ് പ്രധാനമായും ചര്‍ച്ചാ വിഷയമായത്. എഫ്എന്‍സിയിലെ ധാരാളം അംഗങ്ങള്‍ ചര്‍ച്ചയുടെ ഭാഗമായി.
The post പാര്‍ലമെന്ററി രംഗത്ത് സഹകരിക്കാന്‍ എഫ്എന്‍സിയും ഒമാന്‍ ഷൂറ കൗണ്‍സിലും ചര്‍ച്ച നടത്തി appeared first on Metro Journal Online.