World

ഒപ്പം താമസിക്കുന്നയാളെ കുത്തിപ്പരുക്കേൽപ്പിച്ചു; യുഎസിൽ ഇന്ത്യക്കാരനെ പോലീസ് വെടിവെച്ച് കൊന്നു

യു എസിൽ ഒപ്പം താമസിക്കുന്നയാളെ കുത്തി പരുക്കേൽപ്പിച്ച ഇന്ത്യക്കാരനെ പോലീസ് വെടിവച്ചു കൊന്നു. ഹൈദരാബാദ് സ്വദേശി മുഹമ്മദ് നിസാമുദ്ദീനെയാണ് (32) യുഎസ് പോലീസ് വെടിവച്ചത്. സെപ്റ്റംബർ മൂന്നിനാണ് സംഭവം. കഴിഞ്ഞ ദിവസമാണ് അമേരിക്കയിലുള്ള സുഹൃത്ത് നിസാമുദ്ദീന്റെ കുടുംബത്തെ ഇക്കാര്യം അറിയിച്ചത്. 

സാന്താക്ലാരയിലെ താമസസ്ഥലത്ത് ഒപ്പം താമസിക്കുന്നയാളെ കത്തികൊണ്ട് കുത്തിയെന്ന് വിവരം ലഭിച്ചതിനെ തുടർന്നാണ് പോലീസ് എത്തുന്നത്. ഒപ്പം താമസിക്കുന്ന ആൾക്ക് ഗുരുതരമായ പരുക്കുകളുണ്ടായിരുന്നു. ഇതേതുടർന്ന് മുഹമ്മദ് നിസാമുദ്ദീനെതിരെ വെടിയുതിർക്കുകയായിരുന്നു

നാല് തവണ നിസാമുദ്ദീന് നേർക്ക് പോലീസ് വെടിയുതിർത്തു. ഗുരുതരമായി പരുക്കേറ്റ നിസാമുദ്ദീനെ പോലീസ് പ്രാദേശിക ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണം സ്ഥിരീകരിച്ചു. കുത്തേറ്റയാൾ ചികിത്സയിൽ തുടരുകയാണ്‌
 

See also  ട്രംപ് ഭരണകൂടം സ്പേസ്എക്സ് കരാറുകൾ അവലോകനം ചെയ്തു; പ്രതിരോധത്തിനും നാസയ്ക്കും ഒഴിച്ചുകൂടാനാവാത്തതെന്ന് കണ്ടെത്തൽ

Related Articles

Back to top button