Education

രത്തൻ ടാറ്റക്ക് ഔദ്യോഗിക ബഹുമതികളോടെ വിട; അന്ത്യാഞ്ജലി അർപ്പിച്ച് പ്രമുഖർ

രത്തൻ ടാറ്റയ്ക്ക് വിട. മുംബൈയിലെ വർളി ശ്മശാത്തിലാണ് സംസ്‌കാര ചടങ്ങുകൾ നടക്കുന്നത്. പൂർണ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്‌കാരം. അതേസമയം മാധ്യമ പ്രവർത്തകർക്ക് പ്രവേശനമില്ല. ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും കേന്ദ്രമന്ത്രിമാർക്കും അടക്കമാണ് പ്രവേശനമുള്ളത്

കൊളാബോയിലെ വസതിയിൽ എത്തിയും മുംബൈയിലെ എൻസിഎ ഓഡിറ്റോറിയത്തിൽ എത്തിയും രാഷ്ട്രീയ കായിക വ്യവസായ ലോകത്തെ പ്രമുഖർ ആദരാഞ്ജലി അർപ്പിച്ചു. എൻസിപിഎ ഓഡിറ്റോറിയത്തിലെ പൊതുദർശനത്തിന് ശേഷമാണ് വർളി ശ്മശാനത്തിലേക്ക് മൃതദേഹം എത്തിച്ചത്.

ദേശീയ പതാകയിൽ പൊതിഞ്ഞ ഭൗതിക ദേഹത്തിന് ഔദ്യോഗിക ബഹുമതികൾ നൽകി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ, ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ, തുടങ്ങിയവർ സംസ്‌കാര ചടങ്ങിൽ പങ്കെടുത്തു.

The post രത്തൻ ടാറ്റക്ക് ഔദ്യോഗിക ബഹുമതികളോടെ വിട; അന്ത്യാഞ്ജലി അർപ്പിച്ച് പ്രമുഖർ appeared first on Metro Journal Online.

See also  ന്യൂസിലാന്‍ഡിലേക്ക് അനധികൃത നഴ്‌സിങ് റിക്രൂട്ട്‌മെന്റ്, ജാഗ്രത പാലിക്കണമെന്ന് വിദേശകാര്യ മന്ത്രാലയം

Related Articles

Back to top button