World

പാക് എയര്‍ലൈന്‍ വിമാനം ലാന്‍ഡ് ചെയ്‌തത് ഒരു ചക്രമില്ലാതെ; മോഷ്‌ടിച്ചതാണോയെന്നും അന്വേഷണം

ലാഹോര്‍: പാകിസ്ഥാൻ ഇന്‍റർനാഷണൽ എയർലൈൻസ് (പിഐഎ) ആഭ്യന്തര വിമാനം ലാഹോർ വിമാനത്താവളത്തിൽ ലാന്‍ഡ് ചെയ്‌തത് ഒരു ചക്രമില്ലാതെയെന്ന് ഉദ്യോഗസ്ഥര്‍. വ്യാഴാഴ്‌ച രാവിലെയാണ് ഒരു ചക്രം നഷ്‌ടപ്പെട്ട വിമാനം ലാഹോറില്‍ പറന്നിറങ്ങിയത്. ഇതുമായി ബന്ധപ്പെട്ട് അനിഷ്‌ട സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്‌തിട്ടില്ലെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു.

കറാച്ചിയിൽ നിന്ന് എത്തിയ പിഐഎ വിമാനം പികെ-306 ലാഹോർ വിമാനത്താവളത്തിൽ ലാൻഡ് ചെയ്യുമ്പോൾ പിൻചക്രങ്ങളിലൊന്ന് കാണാനുണ്ടായിരുന്നില്ല. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി പിഐഎ ഉദ്യോഗസ്ഥൻ വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു. ഒരു ചക്രം ഇല്ലാതെയാണോ വിമാനം യാത്ര തുടങ്ങിയത് അല്ലെങ്കില്‍ ടേക്ക് ഓഫിനിടെ ഇതു നഷ്‌ടമാവുകയായിരുന്നുവോ എന്നും അന്വേഷിച്ചുവരികയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

കറാച്ചി വിമാനത്താവളത്തിൽ നിന്ന് ചക്രത്തിന്‍റെ ചില ഭാഗങ്ങൾ കണ്ടെത്തിയതായി അദ്ദേഹം പറഞ്ഞു. “വിമാനം പറന്നുയരുമ്പോൾ പിൻചക്രങ്ങളിലൊന്ന് തകർന്ന അവസ്ഥയിലായിരുന്നുവെന്ന് തോന്നുന്നു” ഉദ്യോഗസ്ഥൻ പറഞ്ഞു. കറാച്ചി വിമാനത്താവളത്തിൽ നിന്ന് ചക്രത്തിന്‍റെ ചില ഭാഗങ്ങൾ കണ്ടെത്തിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘വിമാനം പറന്നുയരുമ്പോൾ പിൻചക്രങ്ങളിലൊന്ന് തകർന്ന നിലയിലായിരുന്നുവെന്ന് തോന്നുന്നു’- ഉദ്യോഗസ്ഥർ പറഞ്ഞു. നിശ്ചയിച്ചതുപ്രകാരം തന്നെ വിമാനത്തിന് സുഗമമായി ലാന്‍ഡിങ് നടത്താനായെന്ന് പിഐഎ വക്താവ് പറഞ്ഞു.

“യാത്രക്കാർ പതിവ് പോലെ ഇറങ്ങി. ലാന്‍ഡിങ്ങിന് ശേഷം ക്യാപ്റ്റൻ നടത്തിയ വാക്ക്-എറൗണ്ട് പരിശോധനയിലാണ് പ്രധാന ലാൻഡിങ്‌ ഗിയറിലെ (പിൻഭാഗം) ആറ് വീൽ അസംബ്ലികളിൽ ഒന്ന് നഷ്‌ടപ്പെട്ടതായി കണ്ടെത്തുന്നത്. സ്റ്റാൻഡേർഡ് ഫ്ലൈറ്റ് പ്രാക്‌ടീസസ് അനുസരിച്ച് പിഐഎ ഫ്ലൈറ്റ് സേഫ്റ്റിയും ലാഹോർ എയർപോർട്ട് ടീമുകളും ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തും. ഇതിന് ശേഷം അവര്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും”- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

The post പാക് എയര്‍ലൈന്‍ വിമാനം ലാന്‍ഡ് ചെയ്‌തത് ഒരു ചക്രമില്ലാതെ; മോഷ്‌ടിച്ചതാണോയെന്നും അന്വേഷണം appeared first on Metro Journal Online.

See also  യുദ്ധഭീതി ഒഴിയുന്നു: വെടിനിർത്തൽ കരാർ അംഗീകരിച്ച് ഇസ്രായേലും ഹിസ്ബുല്ലയും

Related Articles

Back to top button