World

ഫ്രാൻസിസ് മാർപാപ്പയുടെ ചിത്രം പുറത്തുവിട്ട് വത്തിക്കാൻ; ചികിത്സയിൽ തുടരുന്നു

റോമിലെ ജെമെല്ലി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഫ്രാൻസിസ് മാർപാപ്പയുടെ ചിത്രം വത്തിക്കാൻ പുറത്തുവിട്ടു. അതീവ ഗുരുതരാവസ്ഥയിൽ ഫെബ്രുവരി 14ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് ശേഷം ഇതാദ്യമായാണ് മാർപാപ്പയുടെ ചിത്രം പുറത്തുവരുന്നത്. ആശുപത്രി ചാപ്പലിൽ നിന്നുള്ള ചിത്രമാണ് പുറത്തുവന്നിരിക്കുന്നത്

മാർപാപ്പ ചികിത്സയിൽ തുടരുകയാണെന്ന് വത്തിക്കാൻ അറിയിച്ചു. അദ്ദേഹത്തെ കാണാനായി സന്ദർശകരെ ആരും അനുവദിക്കുന്നില്ലെന്നും വത്തിക്കാൻ അറിയിച്ചു. നൂറുകണക്കിന് ആളുകളാണ് ആശുപത്രിക്ക് മുന്നിൽ മാർപാപ്പക്കായി പ്രാർഥനയുമായി തടിച്ചുകൂടിയിരിക്കുന്നത്

പ്രാർഥിക്കുന്നവർക്ക് നന്ദി അറിയിച്ച് മാർപാപ്പ എക്‌സിൽ കുറിപ്പിട്ടുണ്ട്. കൂടാതെ യുക്രൈൻ, പലസ്തീൻ, ഇസ്രായേൽ, ലെബനൻ, മ്യാൻമാർ, സുഡാൻ, കോംഗോ എന്നിവിടങ്ങളിലെ സമാധാനത്തിനായി പ്രാർഥിക്കണമെന്നും മാർപാപ്പ അഭ്യർഥിച്ചു

The post ഫ്രാൻസിസ് മാർപാപ്പയുടെ ചിത്രം പുറത്തുവിട്ട് വത്തിക്കാൻ; ചികിത്സയിൽ തുടരുന്നു appeared first on Metro Journal Online.

See also  റഷ്യയിലേക്ക് യുദ്ധത്തിന് പോയ ഉത്തര കൊറിയന്‍ സൈനികര്‍ പോണ്‍ സൈറ്റ് കണ്ടിരുന്നു; കൗതുകം ഉണര്‍ത്തുന്ന പുതിയ വിവാദം

Related Articles

Back to top button