ഗാസയിലെ കൂട്ടക്കുരുതി: ഇസ്രായേൽ ആക്രമണ വിവരം അറിയിച്ചിരുന്നതായി വൈറ്റ് ഹൗസ്

ഗാസയിൽ ആക്രമണം നടത്തുന്നതിന് മുമ്പ് ഇസ്രായേൽ വിവരം അറിയിച്ചിരുന്നതായി അമേരിക്ക. വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലെവിറ്റ് ആണ് ഇക്കാര്യം അറിയിച്ചത്. ഗാസയിലെ ആക്രമണങ്ങളെ കുറിച്ച് ട്രംപിനോടും വൈറ്റ് ഹൗസിനോടും ഇസ്രായേൽ ഭരണകൂടം കൂടിയാലോചിച്ചിരുന്നുവെന്നാണ് വിവരം
ഹമാസും ഹൂതികളും അടക്കം ഇസ്രായേലിനെ മാത്രമല്ല, അമേരിക്കൻ ഐക്യനാടുകളെയും ഭയപ്പെടുത്താൻ ശ്രമിക്കുന്ന എല്ലാവരും വലിയ വില നൽകേണ്ടി വരുമെന്നും കരോലിൻ ലെവിറ്റ് പറഞ്ഞു. നിയമം അനുസരിക്കുന്ന ജനങ്ങൾക്ക് വേണ്ടി നിലകൊള്ളാൻ മടിക്കില്ലെന്നാണ് പ്രസിഡന്റ് ട്രംപിന്റെ നിലപാടെന്നും അവർ പറഞ്ഞു
ചൊവ്വാഴ്ച പുലർച്ചെയാണ് വെടിനിർത്തൽ ലംഘിച്ച് ഇസ്രായേൽ ഗാസയിൽ വ്യാപക ആക്രമണം നടത്തിയത്. സ്ത്രീകളും കുട്ടികളുമടക്കം 130 പേർ ഇസ്രായേലിന്റെ കൂട്ടക്കുരുതിയിൽ കൊല്ലപ്പെട്ടു.
The post ഗാസയിലെ കൂട്ടക്കുരുതി: ഇസ്രായേൽ ആക്രമണ വിവരം അറിയിച്ചിരുന്നതായി വൈറ്റ് ഹൗസ് appeared first on Metro Journal Online.