ഗാസയിൽ കൂട്ടക്കുരുതി നടത്തി ഇസ്രായേൽ: കൊല്ലപ്പെട്ടവരുടെ എണ്ണം 200 കടന്നു

വെടിനിർത്തൽ കരാർ ലംഘിച്ച് ഗാസയിൽ വ്യാപക ആക്രമണം നടത്തിയ ഇസ്രായേൽ. ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 200 കടന്നു. 232 പേർ കൊല്ലപ്പെട്ടതായാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഒരു മാസത്തെ ഇടവേളക്ക് ശേഷമാണ് ഇസ്രായേൽ ഗാസയിലേക്ക് ബോംബുകൾ വർഷിച്ചത്
ഹമാസ് താവളങ്ങളിലേക്ക് ആക്രമണം നടത്തിയെന്നാണ് ഇസ്രായേലിന്റെ അവകാശവാദം. എന്നാൽ കൊല്ലപ്പെട്ടവരിലേറെയും സ്ത്രീകളും കുട്ടികളുമാണ്. ജനുവരി 19ന് ശേഷം ഇസ്രായേൽ നടത്തുന്ന ഏറ്റവും കനത്ത ആക്രമണമാണിത്.
വടക്കൻ ഗാസ, ഗാസ സിറ്റി, ദെയർ അൽ ബലാഹ്, ഖാൻ യൂനിസ്, റാഫ എന്നിവിടങ്ങളിൽ ബോംബാക്രമണം നടന്നു. ബന്ദികളെ മോചിപ്പിക്കാൻ ഹമാസ് വിസമ്മതിച്ചതിനാലും സമാധാന നിർദേശങ്ങൾ നിരസിച്ചതിനാലുമാണ് ആക്രമണം നടത്തിയെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു
The post ഗാസയിൽ കൂട്ടക്കുരുതി നടത്തി ഇസ്രായേൽ: കൊല്ലപ്പെട്ടവരുടെ എണ്ണം 200 കടന്നു appeared first on Metro Journal Online.