World

പുറത്തുപോകൂ; ഗാസയിൽ ഹമാസ് വിരുദ്ധ പ്രതിഷേധവുമായി പലസ്തീനികൾ

ഗാസയിൽ ഇസ്രായേൽ ആക്രമണം ശക്തമാക്കുന്നതിനിടെ ഹമാസിനെതിരെ പ്രതിഷേധവുമായി പലസ്തീനികൾ. വടക്കൻ ഗാസയുടെ ബെയ്ത്ത് ലഹിയ മേഖലയിലാണ് നൂറുകണക്കിന് പലസ്തീനികൾ പ്രതിഷേധവുമായി എത്തിയത്. ഇസ്രായേലുമായുള്ള യുദ്ധം അവസാനിപ്പിക്കണമെന്നും ഹമാസ് പിൻവാങ്ങണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം

ഹമാസ് ഔട്ട് എന്ന മുദ്രവാക്യവുമായാണ് പലസ്തീനികൾ തെരുവിലിറങ്ങിയത്. ഹമാസ് അനുകൂലികൾ ഭീകരരാണെന്നും യുദ്ധം അവസാനിപ്പിക്കണമെന്നും പ്രതിഷേധക്കാർ പറഞ്ഞു. പ്രതിഷേധത്തിനിടെ മുഖംമൂടി ധരിച്ച ആയുധധാരികൾ പ്രതിഷേധക്കാരെ ഭീഷണിപ്പെടുത്തി മടങ്ങിപ്പോകാൻ നിർദേശിച്ചതായും റിപ്പോർട്ടുകളുണ്ട്

ഗാസയിലെ ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം ഇസ്രായേൽ ആക്രമണത്തിൽ 50,000 പേരാണ് കൊല്ലപ്പെട്ടത്. ഇതോടെയാണ് ഗാസയിൽ ഹമാസിനെതിരെ പ്രതിഷേധം ആരംഭിച്ചത്. പ്രതിഷേധത്തോട് ഹമാസ് നേതൃത്വം ഇതുവരെ പ്രതികരിച്ചിട്ടില്ല

See also  എന്നാലും എന്റെ ചിദംബരേട്ടോ….നിങ്ങളെ ഒരു ഭാഗ്യം; ഭാര്യക്ക് സ്വര്‍ണ മാല വാങ്ങിയയാള്‍ക്ക് എട്ടര കോടിയുടെ ഭാഗ്യം

Related Articles

Back to top button