World

ദക്ഷിണ കൊറിയയില്‍ ഉണ്ടായ തീപിടുത്തതില്‍ 24 മരണം; 27000 പേരെ മാറ്റിപ്പാര്‍പ്പിച്ചു

സിയോള്‍: ദക്ഷിണ കൊറിയയില്‍ ഉണ്ടായ വന്‍ തീപിടുത്തത്തില്‍ 24 മരണം. മരണപ്പെട്ടവരില്‍ ഭൂരിഭാഗം ആളുകളും 60നും 70നുമിടയില്‍ പ്രായമുള്ളവരാണെന്ന് അധികൃതര്‍ വ്യക്തമാക്കി. രാജ്യം കണ്ടതില്‍ വെച്ച് ഏറ്റവും രൂക്ഷമായ കാട്ടുതീ തെക്കന്‍ പ്രദേശങ്ങളെ ഒന്നാകെ വിഴുങ്ങി. 200 ലധികം കെട്ടിടങ്ങളാണ് അഗ്‌നിക്കിരയായത്. 27,000 പേരെ പ്രദേശത്ത് നിന്ന് മാറ്റി പാര്‍പ്പിച്ചു

26 പേര്‍ക്കാണ് തിപിടുത്തതില്‍ പരിക്കേറ്റത്. ഇതില്‍ 12 പേരുടെ നില ഗുരുതരമാണ്. കാട്ടുതീ ഏറ്റവും കൂടുതല്‍ നാശം വിതച്ച ദക്ഷിണ കൊറിയന്‍ തെക്കുകിഴക്കന്‍ പട്ടണമായ ഉയിസോങ്ങില്‍ തീ നിയന്ത്രണ വിധേയമാക്കുന്നതിനിടെ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു. ഹൈലികോപ്റ്ററിന്റെ പൈലറ്റും മരിച്ചവരില്‍ ഉള്‍പ്പെടുന്നു.

43,330 ഏക്കര്‍ സ്ഥലമാണ് കത്തി നശിച്ചത്. പുരാതന ബുദ്ധ ക്ഷേത്രം, വീടുകള്‍, ഫാക്ടറികള്‍, വാഹനങ്ങള്‍ എന്നിവ കത്തിനശിച്ചവയില്‍ ഉള്‍പ്പെടുന്നതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് കാട്ടുതീ രാജ്യത്ത് പടര്‍ന്ന് പിടിച്ചത്. മുന്‍കാലങ്ങളില്‍ ഉണ്ടായിട്ടുള്ള കാട്ടുതീയെ അപേക്ഷിച്ച് ഇത്തവണ ഉണ്ടായിട്ടുള്ളത് വലിയ നാശനഷ്ടമാണ് വരുത്തി വെച്ചിരിക്കുന്നത് ദക്ഷിണ കൊറിയയുടെ ആക്ടിങ് പ്രസിഡന്റ് ഹാന്‍ ഡക്ക് സൂ പറഞ്ഞു.

നാശനഷ്ടങ്ങള്‍ മഞ്ഞുവീഴ്ച പോലെ പെരുകുകയാണ്. ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത നാശനഷ്ടങ്ങള്‍ കാട്ടുതീയില്‍ ഉണ്ടാകുമെന്ന ആശങ്കയുണ്ട്. അതിനാല്‍ എത്രയും പെട്ടെന്ന് കാട്ടുതീ അണയ്ക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തി കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാത്രി മുഴുവന്‍ ശക്തമായ കാറ്റാണ് പ്രദേശത്ത് ആഞ്ഞുവീശിയത്. തീ അതിവേഗത്തിലാണ് പടര്‍ന്നുപിടിക്കുന്നത്. 130 ഹെലികോപ്റ്ററുകളുടെ സഹായത്തോടെ 4,650 ഓളം അഗ്‌നിശമന സേനാംഗങ്ങളും സൈനികരും മറ്റ് ജീവനക്കാരും കാട്ടുതീ അണയ്ക്കാനുള്ള പ്രവര്‍ത്തനം തുടരുകയാണ്. 5 മുതല്‍ 10 മില്ലിമീറ്റര്‍ മഴ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഹാന്‍ ഡക്ക് സൂ കൂട്ടിച്ചേര്‍ത്തു

The post ദക്ഷിണ കൊറിയയില്‍ ഉണ്ടായ തീപിടുത്തതില്‍ 24 മരണം; 27000 പേരെ മാറ്റിപ്പാര്‍പ്പിച്ചു appeared first on Metro Journal Online.

See also  അമേരിക്കയെ ആര് ഭരിക്കും, കമലയോ ട്രംപോ; യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നാളെ

Related Articles

Back to top button