പുതിയ നിർദേശവുമായി പുടിൻ; സെലൻസ്കി അധികാരമൊഴിഞ്ഞാൽ യുദ്ധം അവസാനിപ്പിക്കാം

മോസ്കോ: യുക്രൈൻ പ്രസിഡന്‍റ് പദത്തിൽ നിന്ന് സെലെൻസ്കിയെ നീക്കം ചെയ്താൽ യുദ്ധം അവസാനിപ്പിക്കാമെന്ന് റഷ്യൻ പ്രസിഡന്‍റ് വ്ലാദിമിർ പുടിൻ. സെലെൻസ്കിയെ നീക്കം ചെയ്ത് പകരം ഇടക്കാല സർക്കാർ അധികാരത്തിലേറട്ടെ എന്നാണ് പുടിന്‍റെ നിർദേശം.
യുദ്ധത്തിൽ റഷ്യ മേൽക്കോയ്മ നേടിക്കഴിഞ്ഞുവെന്ന് ഉറപ്പായാൽ സൈനിക നീക്കം താത്കാലികമായി നിർത്താൻ പുടിൻ മുൻപേ ഉത്തരവിട്ടിട്ടുണ്ട്. യുഎസും റഷ്യയും തമ്മിലുള്ള ബന്ധത്തിൽ ചെറുതല്ലാത്ത മാറ്റം സംഭവിച്ച സാഹചര്യത്തിലാണ് ഇത്തരമൊരു നിർദേശം പുടിൻ മുന്നോട്ടു വച്ചിരിക്കുന്നത്.
ഐക്യരാഷ്ട്രസഭ, അമേരിക്ക, യൂറോപ്യൻ രാജ്യങ്ങൾ എന്നിവരുടെ ആഭിമുഖ്യത്തിൽ വേണമെങ്കിൽ യുക്രൈനിൽ ഒരു താത്കാലിക സംവിധാനം ഒരുക്കാൻ സാധിക്കും.
ജനാധിപത്യപരമായി മറ്റൊരു സർക്കാർ അധികാരത്തിൽ ഏറിയാൽ സമാധാന ഉടമ്പടികളിൽ ചർച്ച വീണ്ടും ആരംഭിക്കാമെന്നാണ് പുടിൻ ഉദ്ദേശിക്കുന്നത്. മൂന്നു വർഷമായി നീളുന്ന യുദ്ധത്തിൽ പതിനായിരക്കണക്കിന് പേരാണ് മരണപ്പെട്ടത്.
The post പുതിയ നിർദേശവുമായി പുടിൻ; സെലൻസ്കി അധികാരമൊഴിഞ്ഞാൽ യുദ്ധം അവസാനിപ്പിക്കാം appeared first on Metro Journal Online.