Kerala

മൂന്ന് ദിവസത്തിന് ശേഷം സ്വർണവിലയിൽ ഇടിവ്; പവന് ഇന്ന് 320 രൂപ കുറഞ്ഞു

കഴിഞ്ഞ മൂന്ന് ദിവസമായി മാറ്റമില്ലാതെ തുടർന്ന സ്വർണവിലയിൽ ഇന്ന് ഇടിവ്. പവന് 320 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഒരു പവന്റെ വില 73,850 രൂപയിലെത്തി. വിവാഹ സീസണായ ചിങ്ങത്തിന്റെ തുടക്കത്തിൽ തന്നെ സ്വർണവില താഴുന്നത് ആഭരണപ്രേമികൾക്കും ആശ്വാസമാണ്

ഗ്രാമിന് 40 രൂപ കുറഞ്ഞ് 9235 രൂപയായി. കഴിഞ്ഞ ദിവസങ്ങളിൽ കേരളത്തിന്റെ പലയിടങ്ങളിലും സ്വർണത്തിന് വ്യത്യസ്ത വിലയായിരുന്നത് ഇന്ന് ഏകീകരിച്ച് ഒറ്റവിലയിലേക്ക് എത്തിയതും ആഭരണം വാങ്ങുന്നവർക്ക് ആശ്വാസമാണ്

18 കാരറ്റ് സ്വർണത്തിനും വിലക്കുറവുണ്ട്. ഗ്രാമിന് 35 രൂപ കുറഞ്ഞ് 7635 രൂപയായി. വെള്ളി വിലയിൽ ഗ്രാമിന് ഒരു രൂപ കുറഞ്ഞ് 124 രൂപയായി

The post മൂന്ന് ദിവസത്തിന് ശേഷം സ്വർണവിലയിൽ ഇടിവ്; പവന് ഇന്ന് 320 രൂപ കുറഞ്ഞു appeared first on Metro Journal Online.

See also  വിദേശത്ത് പോകുന്ന മകനെ വിമാനത്താവളത്തില്‍ വിട്ട് മടങ്ങുംവഴി കാറപകടം: അമ്മയ്ക്കും ബന്ധുവിനും ദാരുണാന്ത്യം

Related Articles

Back to top button