World
ഫ്രാൻസിൽ മലയാളി വിദ്യാർഥികൾ താമസിച്ച വീട്ടിൽ തീപിടിത്തം; പാസ്‌പോർട്ടും വസ്ത്രങ്ങളുമടക്കം കത്തിനശിച്ചു

ഫ്രാൻസിലെ ബ്ലോ മെനിലിൽ തീപിടിത്തത്തിൽ മലയാളി വിദ്യാർഥികൾ താമസിച്ച വീട് കത്തിനശിച്ചു. 13 വിദ്യാർഥികളാണ് വീട്ടിലുണ്ടായിരുന്നത്. ഇവരുടെ പാസ്‌പോർട്ട് അടക്കമുള്ള രേഖകളും വസ്ത്രങ്ങളും പുസ്തകങ്ങളും കത്തിനശിച്ചു. ഇതോടെ വിദ്യാർഥികൾ കടുത്ത ദുരിതത്തിലാണ്
മാറി ധരിക്കാൻ വസ്ത്രം പോലുമില്ലാത്ത അവസ്ഥയാണെന്നും ഇന്ത്യൻ എംബസിയും കേരളാ സർക്കാരും സഹായിക്കണമെന്നും വിദ്യാർഥികൾ അഭ്യർഥിച്ചു. രാത്രി ഉറങ്ങുന്നതിനിടെയായിരുന്നു തീപിടിത്തമുണ്ടായത്.
മഴ പെയ്യുന്നതുപോലുള്ള ശബ്ദം കേട്ടാണ് ഇവർ എഴുന്നേറ്റത്. അപ്പോഴാണ് തീപിടിച്ചത് ശ്രദ്ധയിൽപ്പട്ടത്. ഇതോടെ എല്ലാവരും ഉടൻ പുറത്തേക്ക് ഇറങ്ങി. എന്നാൽ പാസ്‌പോർട്ടും രേഖകളും വസ്ത്രങ്ങളുമെല്ലാം കത്തിനശിച്ചു.