Local

ആഹ്ലാദപ്രകടനം നടത്തി

കോടഞ്ചേരി: കോടഞ്ചേരി ഗവൺമെൻറ് കോളേജ് 2024-25 അധ്യയന വർഷത്തെ യൂണിയൻ തിരഞ്ഞെടുപ്പിൽ 22 വർഷങ്ങൾക്ക് ശേഷം അധികാരത്തിൽ വന്ന യുഡിഎസ്എഫ് വിദ്യാർത്ഥികളെ അഭിനന്ദിച്ചുകൊണ്ട് കോടഞ്ചേരി അങ്ങാടിയിൽ ആഹ്ലാദപ്രകടനം സംഘടിപ്പിച്ചു.

ദീർഘകാലത്തേ ഇടവേളക്കുശേഷം എട്ടു ജനറൽ സീറ്റിൽ ഏഴും വിജയിച്ച കെഎസ്‌യു എം എസ് എഫ് വിദ്യാർത്ഥികളെ അഭിനന്ദിച്ചുകൊണ്ട് യുഡിഎഫ് കോടഞ്ചേരി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ആഹ്ലാദപ്രകടനത്തിന് ഐ യു എം എൽ നിയോജകമണ്ഡലം പ്രസിഡണ്ട് സി കെ കാസിം, യുഡിഎഫ് ചെയർമാൻ കെ എം പൗലോസ്ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി, മണ്ഡലം പ്രസിഡണ്ട് വിൻസൻറ് വടക്കേമുറി കെഎസ് യു  ജില്ലാ സെക്രട്ടറി അനുഗ്രഹ മനോജ്, എംഎസ്എഫ് മണ്ഡലം പ്രസിഡണ്ട് അർഷിദ് നൂറാംതോട്,ബ്ലോക്ക് വൈസ് പ്രസിഡണ്ട് ജോസ് പൈകയിൽ,ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജമീല അസീസ്,ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ചിന്ന അശോകൻ,റിയാനസ് സുബൈർ,ലിസി ചാക്കോ, വാസുദേവൻ ഞാറ്റുകാലായിൽ,കോൺഗ്രസ് നേതാക്കളായ സിദ്ദിഖ് കാഞ്ഞിരാടൻ,ബിജു ഓത്തിക്കൽ,കെഎസ്‌യു സ്റ്റേറ്റ് കമ്മിറ്റി അംഗം അമൽ തമ്പി കണ്ടത്തിൽ യുഡിഎഫ് നേതാക്കന്മാരായ പി ജി മുഹമ്മദ്എന്നിവർ നേതൃത്വം നൽകി.

See also  ഊരങ്ങാട്ടിരി പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ സംസ്ഥാന സർക്കാരിനെതിരെ പ്രതിഷേധിച്ചു

Related Articles

Back to top button