Education

ബലാത്സംഗ കേസിൽ സിദ്ധിഖ് ഇന്ന് വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകും; നടിക്കെതിരായ തെളിവുകൾ കൈമാറിയേക്കും

ബലാത്സംഗ കേസിൽ നടൻ സിദ്ധിഖ് ഇന്ന് വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകും. തിരുവനന്തപുരം കന്റോൺമെന്റ് സ്‌റ്റേഷനിലെ സിറ്റി കൺട്രോൾ റൂമിലാണ് സിദ്ധിഖ് ഹാജരാകുക. കഴിഞ്ഞ തവണ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായ സിദ്ധിഖിൽ നിന്ന് പ്രാഥമിക വിവരങ്ങൾ മാത്രമാണ് ശേഖരിച്ചത്.

നടിക്കെതിരായ കയ്യിലുണ്ടെന്ന് സിദ്ധിഖ് അവകാശപ്പെട്ടിരുന്ന വാട്‌സാപ്പ് രേഖകൾ ഇന്ന് ഹാജരാക്കണമെന്ന് അന്വേഷണ സംഘം ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം നടന്ന വിവര ശേഖരണത്തിൽ യുവനടിയുടെ പരാതിയിൽ പറയുന്ന കാര്യങ്ങളെ കുറിച്ച് സിദ്ധിഖ് പൂർണമായി തള്ളിയിരുന്നു.

ജീവിതത്തിൽ നടിയെ കണ്ടത് ഒരു തവണ മാത്രമാണെന്നും അത് നിള തീയറ്ററിൽ നടന്ന പ്രിവ്യു ഷോയിൽ വെച്ചാണെന്നും അന്വേഷണ സംഘത്തോട് സിദ്ധിഖ് പറഞ്ഞിരുന്നു.

The post ബലാത്സംഗ കേസിൽ സിദ്ധിഖ് ഇന്ന് വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകും; നടിക്കെതിരായ തെളിവുകൾ കൈമാറിയേക്കും appeared first on Metro Journal Online.

See also  17 റൺസിനിടെ ഓസീസിന്റെ നാല് വിക്കറ്റുകൾ വീണു; പെർത്തിൽ ഇന്ത്യയെ കാത്ത് വൻ വിജയം

Related Articles

Back to top button