Kerala

കോൺഗ്രസിന്റെ സ്ഥാനാർഥി പ്രഖ്യാപനം ഇന്ന് തന്നെ; എല്ലാത്തിനും ഉത്തരമുണ്ടാകുമെന്ന് കെസി വേണുഗോപാൽ

കോൺഗ്രസിന്റെ കേരളത്തിലെ ആദ്യഘട്ട സ്ഥാനാർഥി പട്ടിക അൽപസമയത്തിനകം പ്രഖ്യാപിക്കും. നേതാക്കളുമായുള്ള യോഗം അവസാനിച്ച ശേഷം എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലാണ് സ്ഥാനാർഥി പട്ടിക ഇന്നുതന്നെ ഉണ്ടാകുമെന്ന് പറഞ്ഞത്. പട്ടിക വൈകുന്നതിൽ അല്ല, എടുക്കുന്ന തീരുമാനമാണ് നോക്കേണ്ടതെന്ന് കെസി വേണുഗോപാൽ പറഞ്ഞു

ചില സീറ്റുകളുടെ കാര്യത്തിൽ കാത്തിരിപ്പ് വേണ്ടിവരും. സ്ഥാനാർഥി പട്ടിക വരുമ്പോൾ എല്ലാത്തിനും ഉത്തരമുണ്ടാകും എന്നും കെ സി വേണുഗോപാൽ പറഞ്ഞു. ഉടൻ പ്രഖ്യാപിക്കാൻ പോകുന്ന ആദ്യ ഘട്ട പട്ടിക പുതുമയുള്ളതായിരിക്കും എന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞത്. 

എംപിമാർ മത്സരിക്കുമോ എന്ന ചോദ്യത്തിന് പട്ടിക വരുമ്പോൾ അറിയാം എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. 50ലധികം സ്ഥാനാർഥികളെയാണ് ഇന്ന് പ്രഖ്യാപിക്കുകയെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫും പറഞ്ഞു.

See also  മുഖ്യമന്ത്രി പ്രഖ്യാപനം നീളുന്നു; കേരളത്തിന്റെ വിധി ഇനി സോണിയ ഗാന്ധിയുടെ കൈകളിൽ

Related Articles

Back to top button