World

റാവൽപിണ്ടി നൂർഖാൻ വ്യോമത്താവളം ഇന്ത്യ ആക്രമിച്ചെന്ന് സ്ഥിരീകരിച്ച് പാക് പ്രധാനമന്ത്രി

ഇന്ത്യ റാവൽപിണ്ടിയിലെ നൂർഖാൻ വ്യോമത്താവളം ആക്രമിച്ചെന്ന് സ്ഥിരീകരിച്ച് പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ്. പത്താം തീയതി പുലർച്ചെ 2.30ന് നൂർഖാൻ വ്യോമത്താവളത്തിലും മറ്റ് ചില സൈനിക കേന്ദ്രങ്ങളിലും ആക്രമണം നടന്നുവെന്നാണ് സ്ഥിരീകരണം.

ഇതാദ്യമാണ് തങ്ങളുടെ വ്യോമത്താവളങ്ങൾ ആക്രമിക്കപ്പെട്ടെന്ന് പാക്കിസ്ഥാൻ സ്ഥിരീകരിക്കുന്നത്. അതേസമയം ഇന്ത്യ-പാക് സംഘർഷത്തെ തുടർന്ന് അടച്ച അട്ടാരി-വാഗ അതിർത്തി തുടർന്നു. അഫ്ഗാനിസ്ഥാനിൽ നിന്നുമെത്തിയ ട്രക്കുകൾ അതിർത്തി വഴി കടത്തി വിട്ടു. അഫ്ഗാൻ ട്രക്കുകൾക്ക് മാത്രമാണ് പ്രവേശനാനുമതി നൽകിയത്

അതേസമയം വെടിനിർത്തൽ ഒരാഴ്ച പിന്നിടുമ്പോൾ അതിർത്തിയിൽ സ്ഥിതി ശാന്തമാമ്. വ്യോമയാന സർവീസുകളും പൊതുഗതാഗതവും പഴയ നിലയിലായതോടെ ജനജീവിതം സാധാരണ നിലയിലേക്ക് തിരിച്ചെത്തി. അതിർത്തി സംസ്ഥാനങ്ങളിലെ സ്ഥിതിഗതികളും സുരക്ഷയും വിലയിരുത്താൻ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് യോഗം ചേരും

See also  പുടിനെ പ്രോത്സാഹിപ്പിക്കുന്നത് യുഎസ്സിന്റെ നിശബ്ദത: റഷ്യൻ വ്യോമാക്രമണത്തിന് പിന്നാലെ സെലെൻസ്കി

Related Articles

Back to top button