World
ഇന്ത്യൻ ആക്രമണത്തിൽ റൺവേ തകർന്നു; പാക്കിസ്ഥാനിലെ റഹിം യാർ ഖാൻ വ്യോമത്താവളം ഉടൻ സജ്ജമാകില്ല

ഇന്ത്യൻ വ്യോമാക്രമണത്തിൽ തകർന്ന പാക്കിസ്ഥാനിലെ റഹിം യാർ ഖാൻ വ്യോമത്താവളം ഉടൻ തുറന്നുകൊടുക്കില്ല. വ്യോമത്താവളത്തിലെ റൺവേ അടച്ചിടൽ ജൂൺ 6 വരെ നീട്ടി. ഇന്ത്യൻ ആക്രമണത്തിൽ റൺവേ തകർന്നിരുന്നു.
ഇന്ത്യൻ സേന പുറത്തുവിട്ട ഉപഗ്രഹ ചിത്രങ്ങളിൽ വ്യോമത്താവളത്തിന്റെ റൺവേയുടെ മധ്യത്തിൽ ആഴമേറിയ ഗർത്തങ്ങൾ കണ്ടിരുന്നു. ഇതിന് പിന്നാലെയാണ് വ്യോമത്താവളം ജൂൺ 6 വരെ അടച്ചിട്ടതായി പാക് അധികൃതർ വ്യക്തമാക്കിയത്.
റഹിം യാർ ഖാൻ വ്യോമത്താവളത്തിലെ ഏക റൺവേയാണ് ഇന്ത്യൻ വ്യോമാക്രമണത്തിൽ തകർന്നത്. പാക് പഞ്ചാബ് പ്രവിശ്യയുടെ തെക്കുഭാഗത്ത് രാജസ്ഥാൻ അതിർത്തിക്ക് സമീപമാണ് റഹീം യാർ ഖാൻ വ്യോമത്താവളം.
The post ഇന്ത്യൻ ആക്രമണത്തിൽ റൺവേ തകർന്നു; പാക്കിസ്ഥാനിലെ റഹിം യാർ ഖാൻ വ്യോമത്താവളം ഉടൻ സജ്ജമാകില്ല appeared first on Metro Journal Online.