Kerala

കൊടുങ്ങല്ലൂരിൽ കാന നിർമാണത്തിനിടെ മതിൽ ഇടിഞ്ഞുവീണ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു

കൊടുങ്ങല്ലൂർ ശ്രീനാരായണപുരത്ത് കാന നിർമാണത്തിനിടെ മതിൽ ഇടിഞ്ഞുവീണ് ഒരാൾ മരിച്ചു. ഇതര സംസ്ഥാന തൊഴിലാളിയാണ് മരിച്ചത്. അപകടത്തിൽ ഒരാൾക്ക് പരുക്കേറ്റു

വലിയവീട്ടിൽ രാജരാജേശ്വരി ക്ഷേത്ര പരിസരം മുള്ളൻബസാർ-വെറ്റിനറി ഹോസ്പിറ്റൽ റോഡിലാണ് അപകടം. ഇന്നുച്ചയോടെയാണ് സംഭവം. ബംഗാൾ സ്വദേശി മുഹമ്മദ് മൊഹാബുൽ ഇസ്ലാമാണ് മരിച്ചത്

അപകടത്തിൽ മറ്റൊരാൾക്ക് പരുക്കേറ്റു. പരുക്കേറ്റ ബംഗാൾ സ്വദേശി സൈഫു മണ്ഡലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ നിലയും ഗുരുതരമാണ്.
 

See also  ആചാരങ്ങൾ സംരക്ഷിക്കാൻ കൂടെ നിന്നത് ഞങ്ങൾ; എൻഎസ്എസ് നിലപാടിന് തെരഞ്ഞെടുപ്പുമായി ബന്ധമില്ല: സതീശൻ

Related Articles

Back to top button