World

ഇന്ത്യയെ കഷ്ണങ്ങളാക്കുമെന്ന് ഭീഷണി മുഴക്കിയ ജെയ്‌ഷെ മുഹമ്മദ് ഭീകരൻ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ

പാക്കിസ്ഥാനിൽ ജെയ്‌ഷെ മുഹമ്മദ് ഭീകര സംഘടനയുടെ കമാൻഡറെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. മൗലാന അബ്ദുൽ അസീസിനെയാണ് ജൂൺ 2ന് പാക്കിസ്ഥാനിലെ ബഹവൽപൂരിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടത്.

ബഹാവൽപൂരിലെ ജെയ്‌ഷെ മുഹമ്മദ് ആസ്ഥാനത്തെ മർകസിലാണ് അസീസിന്റെ സംസ്‌കാരം നടന്നത്. ഓപറേഷൻ സിന്ദൂറിൽ ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ സംഭവിച്ച സ്ഥലങ്ങളിലൊന്നാണ് ഈ മദ്രസ. 2019ലെ പുൽവാമ ആക്രമണം അടക്കം ഇന്ത്യയിൽ നടന്ന ഒരു ഡസനിലധികം ഭീകരാക്രമണങ്ങൾ ആസൂത്രണം ചെയ്തത് ഇവിടെ വെച്ചായിരുന്നു

ഇന്ത്യയെ കഷ്ണങ്ങളാക്കുമെന്ന് നിരന്തരം ഭീഷണി മുഴക്കിയിരുന്ന ഭീകരനായിരുന്നു അസീസ്. കാഫിറുകളെ തുടച്ചുനീക്കുമെന്നും ഇയാൾ പ്രസംഗിച്ചിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്ന് ജെയ്‌ഷെ മുഹമ്മദ് പ്രചരിപ്പിക്കുന്നുണ്ടെങ്കിലും പാക് പോലീസ് ഇത് സ്ഥിരീകരിച്ചിട്ടില്ല

The post ഇന്ത്യയെ കഷ്ണങ്ങളാക്കുമെന്ന് ഭീഷണി മുഴക്കിയ ജെയ്‌ഷെ മുഹമ്മദ് ഭീകരൻ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ appeared first on Metro Journal Online.

See also  200 യുദ്ധവിമാനങ്ങൾ, 300ലധികം ആയുധങ്ങൾ; ഇറാൻ ആക്രമണം വിവരിച്ച് ഇസ്രായേൽ സൈന്യം

Related Articles

Back to top button